-->
പത്തനംതിട്ട:യു ഡി എഫ് മാനദണ്ഡം അനുസരിച്ചു് തദ്ദേശ സ്‌ഥാപങ്ങളില്‍ അധ്യക്ഷന്മാരെ കണ്ടെത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍.ഘടക കക്ഷികള്‍ക്ക് അധ്യക്ഷ സ്‌ഥാനം നല്‍കുമെന്നും ഇതില്‍ തര്‍ക്കം ഉണ്ടാകില്ല .വിമതരായി മത്സരിച്ചു് വിജയിച്ചവരെ തിരിച്ചെടുക്കുന്ന വിഷയം ആലോചിക്കും.
പരാജയപ്പെട്ടവരുടെ കാര്യത്തിലും പുനരാലോചന ആവശ്യമെങ്കില്‍ നടത്തുമെന്നും പ്രസിഡന്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.തിരുവല്ല നഗരസഭയില്‍ അധ്യക്ഷ സ്‌ഥാനം സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല.അധ്യക്ഷ പദവി ഇവിടെ പട്ടികജാതി സംവരണമാണ്
യു.ഡി.എഫില്‍ കേരള കോണ്‍ഗ്രസിനും മുസ്ലിം ലീഗിനുമാണ് ഈ വിഭാഗത്തില്‍ നിന്നും അംഗങ്ങള്‍ ഉള്ളത്.
ജില്ലയില്‍ ത്രിതല പഞ്ചായത്ത് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഉണ്ടായ തിളക്കമാര്‍ന്ന വിജയം പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണത്തിനും ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടത്തി വിശ്വാസവഞ്ചന നടത്തിയതിനുമെതിരായ ജനങ്ങളുടെ വിധിയെഴുത്താണെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി രണ്ട് വര്‍ഷം മുമ്പ് ജില്ലയില്‍ കെ.പി.സി.സി.യുടെ മിഷന്‍ 25 ആരംഭിച്ച് ബ്ലോക്ക്, മണ്ഡലം, വാര്‍ഡ് കമ്മിറ്റി കള്‍ സംസ്‌ഥാനത്ത് ആദ്യമായി പുനഃസംഘടിപ്പിച്ച് കൃത്യതയോടെ നടപ്പാക്കി സംഘടനാ സംവിധാനം ശക്‌തമാക്കിയത് തെരഞ്ഞെടുപ്പ് വിജയത്തില്‍ നിര്‍ണായകമായ പങ്ക് വഹിച്ചു.
ഇടതുപക്ഷമുന്നണി ഭരിച്ചിരുന്ന പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ 17 ല്‍ 12 സീറ്റുകളിലും, 8 ബ്ലോക്ക് പഞ്ചായത്തുകളില്‍ 7 ഉം, 54 ഗ്രാമപഞ്ചായത്തുകളില്‍ 34 ഇടത്തും, യു.ഡി.എഫ് ഭൂരിപക്ഷ വിജയം കൊയ്‌തതായും 4 ഗ്രാമപഞ്ചായത്തുകളിലും, കോന്നി ബ്ലോക്ക് പഞ്ചായത്തിലും സമനിലയാണ് നിലവിലുള്ളത്. ബി.ജെ.പി,എസ്.ഡി.പി.ഐ കക്ഷികളുമായി യാതൊരു കൂട്ടുകെട്ടും ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 5 നിയമസഭാ നിയോജകമണ്ഡലങ്ങളിലും വോട്ടുനിലയില്‍ യു.ഡി.എഫ് മുന്നിലെത്തിയിട്ടുണ്ട്. ഇത് നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഗുണകരമാകും.
മെഴുവേലിയില്‍ യു.ഡി.എഫ് സ്‌ഥാനാര്‍ത്ഥിക്ക് നേരെയുണ്ടായ കരിഓയില്‍ ആക്രമണം. തിരുവല്ല, സീതത്തോട് തുടങ്ങിയ പല സ്‌ഥലങ്ങളിലെയും യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും സ്‌ഥാനാര്‍ത്ഥികള്‍ക്കും എതിരായ ആക്രമണം.
പോലീസ് ഭരണനേതൃത്വം നിഷ്‌ക്രിയത്വം പാലിച്ചതായും യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം എന്നിര്‍ പറഞ്ഞു.