Friday, March 13, 2026 Last Updated 4 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 08.09 AM

തിരുവല്ല നഗരസഭാധ്യക്ഷ: കേരളാ കോണ്‍ഗ്രസിന്‌ സാധ്യത

പത്തനംതിട്ട: തിരുവല്ല നഗരസഭയില്‍ അധ്യക്ഷ സ്‌ഥാനം കേരള കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗത്തിന്‌ ലഭിക്കാന്‍ സാധ്യത. ആദ്യമായി വനിതാ സംവരണ വിഭാഗത്തിന്‌ അധ്യക്ഷ സ്‌ഥാനം ചെയ്‌തിട്ടുള്ള തിരുവല്ല നഗരസഭയില്‍ യു.ഡി.എഫിന്‌ ഭൂരിപക്ഷം ലഭിച്ചെങ്കിലും കോണ്‍ഗ്രസിന്‌ ഈ വിഭാഗത്തില്‍ നിന്നുള്ള അംഗങ്ങള്‍ ഇല്ല.കേരളാ കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗത്തിന്‌ പുറമെ മുസ്ലിം ലീഗിനും ഒരംഗമുണ്ട്‌.ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായിട്ടില്ല.
39 വാര്‍ഡുകള്‍ ഉള്ള നഗരസഭയില്‍ ഇക്കുറി 18 സീറ്റുകളാണ്‌ യു.ഡി.എഫ്‌ നേടിയത്‌ . 8 സീറ്റുകള്‍ വീതം കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗവും പങ്കിട്ടപ്പോള്‍ മുസ്ലിംലീഗ്‌ . ആര്‍.എസ്‌.പി എന്നിവര്‍ക്ക്‌ ഓരോ സീറ്റും നേടാനായി. പട്ടികജാതി വനിതാ സംവരണ സീറ്റുകളില്‍ തിരുമൂലപുരം വെസ്‌റ്റില്‍ നിന്നും യുഡിഎഫിലെ കേരള കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗം സ്‌ഥാനാര്‍ത്ഥിയായി മത്സരിച്ച എസ്‌ . ലേഖ, വാരിക്കാട്‌ നിന്നും മുസ്ലിം ലീഗ്‌ സ്‌ഥാനാര്‍ത്ഥിയായി വിജയിച്ച വിദ്യ വിജയന്‍ എന്നിവരെയാണ്‌ ചെയര്‍മാന്‍ സ്‌ഥാനത്തേക്ക്‌ പരിഗണിക്കപ്പെടുന്നത്‌.
എല്‍.ഡി.എഫില്‍ സി.പി.എം 9, സി.പി.ഐ രണ്ട്‌, കേരള കോണ്‍ഗ്രസ്‌ മാണി വിഭാഗം 3 എന്നതാണ്‌ കക്ഷിനില. പട്ടികജാതി വനിതാ സംവരണത്തില്‍ ഉള്‍പ്പെടുന്ന രണ്ട്‌ സ്‌ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുവാന്‍ എല്‍.ഡി.എഫിന്‌ കഴിഞ്ഞെങ്കിലും ഭൂരിപക്ഷം ലഭിച്ചിട്ടില്ല.. എന്‍.ഡി.എയ്‌ക്ക് 7 സീറ്റുകളാണ്‌ നഗരസഭയില്‍ ഉള്ളത്‌.

Ads by Google
Advertisement
Wednesday 17 Dec 2025 08.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW