Friday, March 13, 2026 Last Updated 2 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 08.07 AM

ഐങ്കൊമ്പില്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ ഒന്‍പത്‌പേര്‍ക്ക്‌ പരുക്ക്‌

uploads/news/2025/12/816425/3.jpg

രാമപുരം: പാലാ - തൊടുപുഴ റോഡില്‍ ഐങ്കൊമ്പിന്‌ ആറാം മൈലിന്‌ സമീപം കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ 9 പേര്‍ക്ക്‌ പരിക്കേറ്റു. ശബരിമല ദര്‍ശനം കഴിഞ്ഞ്‌ മടങ്ങിയവരുടെ കാറും, മറ്റ്‌ 2 കാറുകളുമാണ്‌ തിങ്കളാഴ്‌ച്ച് ഉച്ചയ്‌ക്ക് 12.30 ന്‌ അപകടത്തില്‍പെട്ടത്‌. ശബരിമലയില്‍ നിന്നും ദര്‍ശനം കഴിഞ്ഞ്‌ മടങ്ങിയ തൃശൂര്‍ കുന്നംകുളം സ്വദേശികളുടെ വാഹനം അപകടത്തില്‍പ്പെട്ടത്‌ ഡ്രൈവര്‍ ഉറങ്ങിപ്പോയതിനാലാണെ കരുതുന്നു. വാഹനത്തിലുണ്ടായിരുന്ന 5 പേര്‍ക്ക്‌ പരിക്കേറ്റു.
പാലാ ജനറല്‍ ആശുപത്രിയില്‍ ഡോക്‌ടറെ കണ്ട്‌ മടങ്ങിയ സംഘത്തിന്റേതാണ്‌ അപകടത്തില്‍പ്പെട്ട മറ്റൊരു കാര്‍. വാഹനത്തിലുണ്ടായിരുന്ന സ്‌ത്രീയുടെ മൂക്കിനടക്കം പരിക്കുണ്ട്‌. ഇവരെ പാലാ ജനറലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൂണ്ടച്ചേരി സ്വദേശിയായ മറ്റൊരാളുടെ വാഹനവും അപകടത്തില്‍പ്പെട്ടു. ഇദ്ദേഹത്തെ പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ട സ്വാമിമാരെ സ്വകാര്യ ബസിലാണ്‌ പാലാ ജനറല്‍ ആശുപത്രിയിലെത്തിച്ചത്‌.

Ads by Google
Advertisement
Wednesday 17 Dec 2025 08.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW