Friday, March 13, 2026 Last Updated 2 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 08.07 AM

വള്ളിക്കാട്ട്‌ ദയറായിലെ കബറിങ്കലേക്ക്‌ വിശ്വാസികളുടെ പ്രവാഹം

uploads/news/2025/12/816424/2.jpg

വാകത്താനം : വള്ളിക്കാട്ട്‌ ദയറായില്‍ കബറടങ്ങിയ പരിശുദ്ധ ബസേലിയോസ്‌ ഗീവര്‍ഗീസ്‌ പ്രഥമന്‍ ബാവായുടെ 97-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ചു കബറിങ്കല്‍ വിശ്വാസികളുടെ വന്‍തിരക്കുണ്ടായി. വൈകുന്നേരത്തോടെ ബാവായുടെ മാതൃ ഇടവകയായ വാകത്താനം സെന്റ്‌ ജോണ്‍സ്‌ വലിയപള്ളിയില്‍ നിന്നുള്ള റാസയേയും സമീപ ദേവാലയങ്ങളില്‍ നിന്നുള്ള തീര്‍ഥാടക സംഘങ്ങളേയും ദയറാമാനേജര്‍ ഫാ. അലക്‌സാണ്ടര്‍ പി.ഡാനിയേല്‍ സ്വീകരിച്ചു. സന്ധ്യാനമസ്‌ക്കാരത്തിന്‌ ബസേലിയോസ്‌ മാര്‍ത്തോമ്മ മാത്യൂസ്‌ തൃതീയന്‍ കാതോലിക്കാബാവ മുഖ്യ കാര്‍മ്മികനായിരുന്നു. മാത്യൂസ്‌മാര്‍ തേവോദോസിയോസ്‌
ഡോ.ജോസഫ്‌ മാര്‍ ദീവന്നാസിയോസ്‌, ഡോ. മാത്യൂസ്‌ മാര്‍ തിമോത്തിയോസ്‌, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്‌, ഡോ. ജോഷ്വ മാര്‍ നിക്കോദിമോസ്‌, സഖറിയ മാര്‍ സേവേറിയോസ്‌
എന്നീ മെത്രാപ്പോലീത്താമാര്‍ സഹകാര്‍മ്മികരായിരുന്നു. മത്തായി ഇടയനാല്‍ കോര്‍ എപ്പിസ്‌കോപ്പ അനുസമരണ പ്രസംഗം നടത്തി.

Ads by Google
Advertisement
Wednesday 17 Dec 2025 08.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW