Friday, March 13, 2026 Last Updated 2 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 08.07 AM

പാരപ്പൊഴിഞ്ഞിയിലെ മണ്ണെടുപ്പ്‌ നിരോധിക്കണം

uploads/news/2025/12/816423/1.jpg

ചങ്ങനാശേരി: മാടപ്പള്ളി പഞ്ചായത്ത്‌ 10ാം വാര്‍ഡ്‌ പാരപ്പൊഴിഞ്ഞിയിലെ മണ്ണെടുപ്പ്‌ നിരോധിക്കണമെന്നാവശ്യപ്പെട്ടു ഗ്രാമ രക്ഷാസമിതിയുടെ നേതൃത്വത്തില്‍ പ്രധിക്ഷേധ ധര്‍ണ നടത്തി. സമിതി പ്രസിഡന്റ്‌ ബാബു കുട്ടന്‍ചിറയുടെ അധ്യക്ഷതയില്‍ കേരള കോണ്‍ഗ്രസ്‌ ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി ഉദ്‌ഘാടനം ചെയ്‌തു. മിനി കെ ഫിലിപ്പ്‌, സണ്ണി ഏത്തക്കാട്‌, റോസിലിന്‍ ഫിലിപ്പ്‌,തങ്കപ്പന്‍ തൃക്കൊയിക്കല്‍,സാബു പള്ളിക്കുന്നേല്‍,ജോജി കറുക, കെ.എന്‍ രാജന്‍, ജോണിക്കുട്ടി ടി.ജെ, ടിജി ജോസ്‌ എന്നിവര്‍ പ്രസംഗിച്ചു. 11 ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്ന കുന്നിലെ മണ്ണ്‌ ഇടിച്ചെടുക്കുന്നതുമൂലം നൂറുകണക്കിനു കുടുംബങ്ങള്‍ കുടിവെള്ള കാര്യത്തില്‍ പ്രതിസന്ധിയിലായിരി ക്കുന്നു. പരപ്പെഴിഞ്ഞ മുതല്‍ ഒട്ടത്തില്‍ പടി വരെയുള്ള ശാന്തിപുരം വെങ്കോട്ട റോഡില്‍ മണ്ണു ലോറിയില്‍ നിന്നും വീഴുന്നതുമൂലം ഉണ്ടാകുന്ന വെള്ളം കല്‍ന്ന മണ്ണ്‌ ഇരുചക്രവാഹന യാത്രക്കാര്‍ക്കും നടപ്പു യാത്രക്കാര്‍ക്കും യാത്ര ദുരിത പൂര്‍ണമാണ്‌. വാഹനങ്ങള്‍ തെന്നി അപകടങ്ങള്‍ ഉണ്ടാവുന്നു. 24 മണിക്കൂറും വലിയ ടോറസുകളിലാണു മണ്ണ്‌ കൊണ്ട്‌ പോകുന്നത്‌. പരിസ്‌ഥിതിയെ തകര്‍ക്കുന്ന മണ്ണെടുപ്പിനെ തടയുന്നവരെ പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ചു ഭീക്ഷണിപ്പെടുത്തുന്നത്‌ പ്രതിക്ഷേധാര്‍ഹമാണെന്നു സമിതി കുറ്റപ്പെടുത്തി.

Ads by Google
Advertisement
Wednesday 17 Dec 2025 08.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW