Friday, March 13, 2026 Last Updated 2 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 08.07 AM

എ.ഐ.ടി.യു.സി. പ്രതിഷേധിച്ചു

uploads/news/2025/12/816422/4.jpg

വൈക്കം: നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നനാള്‍ മുതല്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയെ ഇല്ലായ്‌മ ചെയ്യാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ്‌ നടന്നു വരുന്നതെന്ന്‌ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജോണ്‍ വി.ജോസഫ്‌. തൊഴിലുറപ്പ്‌ പദ്ധതിയുടെ പേരില്‍ നിന്ന്‌ ഗാന്ധിജിയുടെ പേര്‌ വെട്ടിമാറ്റുകയും പദ്ധതി അട്ടിമറിക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ്‌ യൂണിയന്‍ (എ.ഐ.ടി.യു.സി) തലയോലപ്പറമ്പ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വല്ലകം പോസ്‌റ്റ് ഓഫീസ്‌ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പദ്ധതിക്ക്‌ അനുവദിക്കുന്ന ബജറ്റ്‌ വിഹിതം ഓരോ വര്‍ഷവും ഗണ്യമായി വെട്ടിക്കുറക്കുകയാണ്‌. കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്‌റ്റ് മുഖമാണ്‌ മഹാത്മാഗാന്ധിയുടെ പേര്‌ നീക്കം ചെയ്‌തതിലൂടെ വെളിവായിരിക്കുന്നത്‌.
തൊഴിലുറപ്പ്‌ പദ്ധതിയെ തകര്‍ക്കുക വഴി ഗ്രാമീണ ഇന്ത്യയെ തകര്‍ക്കാനാണ്‌ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ജോണ്‍ വി.ജോസഫ്‌ ആരോപിച്ചു.
സമരത്തില്‍ യൂണിയന്‍ മണ്ഡലം പ്രസിഡന്റ്‌ സാബു പി.മണലൊടി അധ്യക്ഷത വഹിച്ചു. യൂണിയന്‍ മണ്ഡലം സെക്രട്ടറി ജസീന ഷാജുദ്ദീന്‍, എം.ജി രഞ്‌ജിത്ത്‌, കെ.ജി രാജു, ഗിരിജ പുഷ്‌കരന്‍, ഗീത ഷാജി, കെ.എം സുധര്‍മന്‍, ഈശ്വരി അജി, സി.കെ രാജേഷ്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Wednesday 17 Dec 2025 08.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW