-->
കോട്ടയം: നഗരസഭയില്‍ ആകെയുള്ള 53 കൗണ്‍സിലര്‍മാരില്‍ 30 പേരും വനിതകള്‍, 50 ശതമാനത്തില്‍ ഏറെയും. 23 പേര്‍ മാത്രമാണ് പുരുഷന്‍മാര്‍. കഴിഞ്ഞ തവണ വനിതകളുടെ എണ്ണം 27 ആയിരുന്നു. പുരുഷന്‍മാര്‍ 25 പേരും. 2015 ല്‍ വനിതകളും പുരുഷന്‍മാരും എണ്ണത്തില്‍ തുല്യരായിരുന്നു-26.
മൗണ്ട് കാര്‍മല്‍ വാര്‍ഡില്‍ നിന്നു വിജയിച്ച കോണ്‍ഗ്രസിലെ സാലി മാത്യുവാ (68)ണ് അംഗങ്ങളില്‍ സീനിയര്‍. കോണ്‍ഗ്രസിലെ മുന്‍ കൗണ്‍സിലര്‍ ജൂലിയസ് ചാക്കോയുടെ മകള്‍ അല്‍ക്ക ആന്‍ ജൂലിയസാണു കൗണ്‍സിലിലെ ബേബി. 23 കാരിയായ അല്‍ക്ക കഞ്ഞിക്കുഴി വാര്‍ഡില്‍നിന്നാണു ജയിച്ചത്. ഏഴു സിറ്റിങ്ങ് കൗണ്‍സിലര്‍മാര്‍ക്ക് ഇത്തവണ പരാജയം രുചിക്കേണ്ടി വന്നത്. എല്‍.ഡി.എഫിലെ പി.എന്‍. സരസമ്മാള്‍, ജോസ് പള്ളിക്കുന്നേല്‍, ദീപമോള്‍, എബി കുന്നേല്‍പറമ്പില്‍ യു.ഡി.എഫിലൈ സാബു മാത്യു, എം.എ. ഷാജി, എന്‍.ഡി.എയിലെ റീബ വര്‍ക്കി, ടി.ആര്‍. അനില്‍കുമാര്‍ എന്നിവരാണ് തോറ്റത്.ഒമ്പത് സിറ്റിങ്ങ് കൗണ്‍സിലര്‍മാര്‍ വിജയിച്ചു.എല്‍.ഡി.എഫിലെ ഷീജ അനില്‍, ജിഷ ജോഷി, യു.ഡി.എഫില്‍ ധന്യ ഗിരീഷ്, സൂസന്‍ കെ. സേവ്യര്‍, ടോം കോര, ബിന്‍സി സെബാസ്‌റ്റ്യന്‍, എന്‍.ഡി.എയിലെ കെ. ശങ്കരന്‍, വിനു ആര്‍. മോഹന്‍, ദിവ്യ സുജിത് എന്നിവരാണു വിജയിച്ച സിറ്റിങ്ങ് കൗണ്‍സിലര്‍മാര്‍.