-->
ചങ്ങനാശേരി: അനുവദിച്ച സമയ പരിധിയും കഴിഞ്ഞ് വൈദ്യുതി ചാര്‍ജ് അടക്കാതിരുന്ന വീട്ടിലെത്തി വൈദ്യുതി താത്‌കാലികമായി വിചേ്‌ഛദിച്ച ജീവനക്കാരനെ കുടുംബനാഥന്റെ നേതൃത്വത്തില്‍ വീട്ടുകാര്‍ ചേര്‍ന്നു ക്രൂരമായി മര്‍ദിച്ചതില്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ ശക്‌തമായ പ്രതിഷേധം നടത്തി.
കെ.എസ്.ഇ.ബി കുറിച്ചി ഇലക്‌ട്രിക്കല്‍ സെക്ഷനിലെ താത്‌കാലിക ജീവനക്കാരന്‍ രാഹുലിനാണു മര്‍ദനമേറ്റത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെയാണ് എണ്ണക്കാച്ചിറ ഭാഗത്തു വച്ചു ബില്‍ കുടിശിഖയുടെ അടിസ്‌ഥാനത്തില്‍ ഡിസ്‌കണക്ഷന്‍ ചെയ്‌തതില്‍ പ്രകോപിതരായ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ആക്രമിച്ചു പരുക്കേല്‍പ്പിച്ചത്.
ജീവനക്കാരനെതിരെയുള്ള അക്രമത്തില്‍ പ്രധിഷേധിച്ച് കുറിച്ചിയില്‍ കെ.എസ.്‌ഇ.ബി സംയുക്‌ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ കുറിച്ചി കേളന്‍ കവല ജങ്‌ഷനിലേക്കു പ്രതിഷേധപ്രകടനം നടത്തി പ്രതിഷേധയോഗത്തില്‍, കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സിഐടിയു ചങ്ങനാശേരി ഡിവിഷന്‍ പ്രസിഡന്റ് പി.എ ഗോപകുമാര്‍, സെക്രട്ടറി തോമസ് ജോണ്‍, യൂണിയന്‍
സംസ്‌ഥാന കമ്മറ്റി അംഗം എ. അജിമോന്‍, വിവിധ യൂണിയന്‍ നേതാക്കളായ ശ്രീജിത്ത് എന്‍.കുറുപ്പ്,
ലേഖാ എസ് നായര്‍, ഫ്രാന്‍സീസ് ജോര്‍ജജ് , ഗ്രിഗറി വി.എസ്, ഇ.ജെ മാത്യു, എന്നിവര്‍ പ്രസംഗിച്ചു. പ്രതികള്‍ക്കെതിരെ പരാതിയില്‍ ചിങ്ങവനം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.