Friday, March 13, 2026 Last Updated 2 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 08.07 AM

ക്രിസ്‌മസ്‌, പുതുവത്സര ആഘോഷങ്ങള്‍: അനധികൃത മദ്യത്തിനെതിരേ പരിശോധന ശക്‌തമാക്കും

കോട്ടയം: അനധികൃത മദ്യനിര്‍മാണവും വിതരണവും തടയുന്നതിനായി രൂപീകരിച്ചിട്ടുള്ള ജനകീയ സമിതിയുടെ ജില്ലാതല യോഗം കലക്‌ടര്‍ ചേതന്‍കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ക്രിസ്‌മസ്‌, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച്‌ എക്‌സൈസ്‌,പോലീസ്‌ സംയുക്‌ത പരിശോധന നടത്തണമെന്നു കലക്‌ടര്‍ നിര്‍ദേശം നല്‍കി. പൊതുജനങ്ങള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലാവണം പരിശോധനയെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ, താലൂക്ക്‌ അടിസ്‌ഥാനത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂം സജ്‌ജമാക്കിയിട്ടുള്ളതായി ഡെപ്യൂട്ടി എക്‌സൈസ്‌ കമ്മീഷണര്‍ കെ.ആര്‍. അജയ്‌ അറിയിച്ചു. വാഹനപരിശോധനയ്‌ക്കായി പ്രധാന റോഡുകളില്‍ രണ്ടു സംഘങ്ങളെ സജ്‌ജമാക്കിയിട്ടുണ്ട്‌. പോലീസ്‌, ഫോറസ്‌റ്റ്, റവന്യൂ വകുപ്പുകളുമായി ചേര്‍ന്ന്‌ സംയുക്‌ത പരിശോധനകള്‍ നടത്തും.
ക്രിസ്‌മസ്‌, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഡി.ജെ പാര്‍ട്ടികള്‍ നിരീക്ഷിക്കുമെന്ന്‌ നാര്‍ക്കോട്ടിക്‌ സെല്‍ ഡിവൈ.എസ്‌.പി എ.ജെ. തോമസ്‌ പറഞ്ഞു.
ക്രിസ്‌മസിനു മുമ്പായി എല്ലാ നിയോജകമണ്ഡലം തലത്തിലും ജനകീയസമിതി യോഗം ചേരണമെന്നു കലക്‌ടര്‍ നിര്‍ദേശിച്ചു.
എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍മാരായ രാഗേഷ്‌ ബി. ചിറയത്ത്‌, എസ്‌.ബി. ആദര്‍ശ്‌, കെ.ബി.ബിനു, വി.പി. അനൂപ്‌ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 17 Dec 2025 08.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW