Friday, March 13, 2026 Last Updated 2 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 08.07 AM

മത്സരിച്ച മുന്‍ പോലീസ്‌ ഉദ്യോഗസ്‌ഥരില്‍ ഭൂരിഭാഗവും തോറ്റു

വൈക്കം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നഗരസഭയിലും പഞ്ചായത്തുകളിലും മത്സരിച്ച മുന്‍ പോലീസ്‌ ഉദ്യോഗസ്‌ഥരില്‍ ഭൂരിഭാഗവും തോല്‍വി അറിഞ്ഞു. വൈക്കം നഗരസഭയിലും വെച്ചൂര്‍ പഞ്ചായത്തിലും മുന്നണികളില്‍ മത്സരിച്ച രണ്ടു പേര്‍ മാത്രമാണ്‌ വിജയം കണ്ടത്‌.
വൈക്കം നഗരസഭയില്‍ മത്സരിച്ച യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥി ബി.രാജശേഖരനും വെച്ചൂര്‍ ഗ്രാമപഞ്ചായത്തില്‍ മത്സരിച്ച മോഹന്‍ദാസുമാണ്‌ വിജയിച്ചത്‌. രാജശേഖരന്‍ മുന്‍ കൗണ്‍സിലറാണ്‌. മോഹന്‍ദാസിന്റേത്‌ കന്നിയങ്കമായിരുന്നു. തലയോലപ്പറമ്പ്‌ ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥികളായി മത്സരിച്ച കെ.എസ്‌ ഷെരീഫ്‌, ജോസഫ്‌ മുകളയില്‍ എന്നിവര്‍ പരാജയപ്പെട്ടു. വെള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥിയായി മത്സരിച്ച പി.വി സലിമും മറവന്‍തുരുത്ത്‌ ഗ്രാമപഞ്ചായത്തില്‍ മത്സരിച്ച എല്‍ഡിഎഫ്‌ സ്‌ഥാനാര്‍ഥി എം.എസ്‌ തിരുമേനിയും പരാജയത്തിന്റെ കയ്‌പ്പറിഞ്ഞു.
തലയാഴം ഗ്രാമപഞ്ചായത്ത്‌ ഒമ്പതാം വാര്‍ഡില്‍ യു.ഡി.എഫ്‌ വിമതനായി മത്സരിച്ച മനോഹരന്‍ മൂന്നാം സ്‌ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. ഇവിടെ എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥിയാണ്‌ വിജയിച്ചത്‌. കല്ലറ ഗ്രാമപഞ്ചായത്തില്‍ റിട്ട. മിലിട്ടറി ഉദ്യോഗസ്‌ഥനും ഗ്രാമപഞ്ചായത്ത്‌ മുന്‍ പ്രസിഡന്റുമായിരുന്ന ജോണി തോട്ടുങ്കലും പരാജയം അറിഞ്ഞു. എല്‍.ഡി.എഫ്‌ മുന്നണി സ്‌ഥാനാര്‍ഥിയായിരുന്നു ജോണി തോട്ടുങ്കല്‍.

Ads by Google
Advertisement
Wednesday 17 Dec 2025 08.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW