Sunday, March 15, 2026 Last Updated 24 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 08.07 AM

വ്യാപാരോത്സവം: തൊടുപുഴ നിയോജകമണ്ഡലതല ഉദ്‌ഘാടനം നടത്തി

uploads/news/2025/12/816415/3.jpg

തൊടുപുഴ: ജില്ലയിലെ ചെറുകിട വ്യാപാരികളുടെ വ്യാപാരം വര്‍ധിപ്പിക്കാന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന വ്യാപാരോത്സവത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന കൂപ്പണ്‍ വിതരണോദ്‌ഘാടനം തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്‌ രാജു തരണിയില്‍ മഹാറാണി ഗ്രൂപ്പ്‌ ചെയര്‍മാന്‍ വി.എ. റിയാസിന്‌ നല്‍കി ഉദ്‌ഘാടനം ചെയ്‌തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ എന്‍.പി. ചാക്കോ വ്യാപാരോത്സവം സംബന്ധിച്ച്‌ വിശദീകരണം നടത്തി. മാര്‍ച്ച്‌ 31 വരെയാണ്‌ വ്യാപാരോത്സവം നടത്തുന്നത്‌. ഇന്നോവ ക്രിസ്‌റ്റ ഒന്നാം സമ്മാനമായും ഒരു കോടി രൂപയുടെ വിവിധ സമ്മാനങ്ങള്‍ ആണ്‌ വിഭാവനം ചെയ്‌തിട്ടുള്ളത്‌. വ്യാപാരോത്സവം പോലുള്ള മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഞങ്ങളുടെ പിന്തുണ ഇനിയും ഉണ്ടാകുമെന്ന്‌ വി.എ റിയാസ്‌ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി സി.കെ. നവാസ്‌, ട്രഷറര്‍ അനില്‍ പീടികപറമ്പില്‍, വൈസ്‌ പ്രസിഡന്റ്‌ ഷെരിഫ്‌ സര്‍ഗം, സെക്രട്ടറിമാരായ ഷിയാസ്‌ എം.എച്ച്‌ ലിജോണ്‍സ്‌ ഹിന്ദുസ്‌ഥാന്‍, എം.ആര്‍.എ സെക്രട്ടറി റഹീം നാനോ, ക്ലബ്‌ ട്രഷറര്‍ പ്രകാശ്‌ മാസ്‌റ്റര്‍ എന്നിവരും സംഘടന ഭാരവാഹികളും പങ്കെടുത്തു.

Ads by Google
Advertisement
Wednesday 17 Dec 2025 08.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW