-->
തൊടുപുഴ: ഇടവെട്ടി മൈലാടുംപാറ ഭാഗത്ത് പുലിയെ കണ്ടതായി നാട്ടുകാര്‍. തിങ്കള്‍ രാത്രിയാണ് സംഭവം.
മൈലാടുംപാറ ഭാഗത്ത് വാടകയ്‌ക്ക് താമസിക്കുന്ന തെക്കഞ്ചേരിയില്‍ നിസാറാണ് തിങ്കള്‍ രാത്രി 10ന് രണ്ടാംനിലയിലെ ജനല്‍ അടയ്‌ക്കുന്നതിനിടെ മുറ്റത്തോടു ചേര്‍ന്നുള്ള ഭാഗത്തുനിന്നും സമീപത്തെ കാടുപിടിച്ചു കിടക്കുന്നയിടത്തേക്ക് ഒരു മൃഗം ചാടിപ്പോകുന്നതായി കണ്ടത്.
വാലിന് നീളക്കൂടുതലും പുലിയെപ്പോലെ വലുപ്പവുമുണ്ടായിരുന്നു. അയല്‍വാസികള്‍ക്കൊപ്പം സ്‌ഥലം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. വനം അധികൃതരെ വിവരമറിയിച്ചു.
സ്‌ഥലത്ത് പുലിയുടേതെന്നു തോന്നിക്കുന്ന കാല്‍പ്പാടുകളുടെ ചിത്രങ്ങള്‍ അധികൃതര്‍ക്ക് നല്‍കുകയും ചെയ്‌തു. ചിത്രങ്ങള്‍ പരിശോധിച്ചശേഷം പൂച്ചപ്പുലിയാകാനാണ് സാധ്യതയെന്ന് അധികൃതര്‍ പറഞ്ഞു.