Sunday, March 15, 2026 Last Updated 24 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 08.07 AM

പൂര്‍വവിദ്യാര്‍ഥിയായ വൈദികന്‌ മാതൃവിദ്യാലയത്തിന്റെ സ്‌നേഹാദരവ്‌

uploads/news/2025/12/816412/4.jpg

കരിങ്കുന്നം: കോട്ടയം അതിരൂപതയിലെ സീനിയര്‍ വൈദികനും കരിങ്കുന്നം സെന്റ്‌ അഗസ്‌റ്റിന്‍സ്‌ ഇടവകാംഗവും കരിങ്കുന്നം സെന്റ്‌ അഗസ്‌റ്റിന്‍സ്‌ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയുമായ ഫാ. എബ്രഹാം പാറടിയിലിന്റെ മൃതസംസ്‌കാരം കരിങ്കുന്നം സെന്റ്‌ അഗസ്‌റ്റിന്‍സ്‌ പള്ളിയില്‍ കോട്ടയം അതിരൂപതാ അധ്യക്ഷന്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തി.
സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയായ വൈദികന്‌ ആദരവുകള്‍ അര്‍പ്പിക്കുന്നതിനായി വിദ്യാര്‍ഥികളും, അധ്യാപകരും മാതാപിതാക്കളും ഒന്നുചേര്‍ന്ന്‌ അണിനിരന്നു. സ്‌കൂളിലെ സീനിയര്‍ എസ്‌.പി.സി. കേഡറ്റുകളുടെ ഒരു പ്ലടൂണ്‍ സ്ലോ മാര്‍ച്ചില്‍ നിരനിരയായി കടന്നുവന്ന്‌ വൈദികന്റെ ഭൗതിക ദേഹത്തിനു മുമ്പില്‍ സല്യൂട്ട്‌ ചെയ്‌ത് അന്തിമോപചാരം അര്‍പ്പിച്ചപ്പോള്‍, മാതാപിതാക്കളെയും അധ്യാപകരെയും പ്രതിനിധീകരിച്ച്‌, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എബ്രഹാം ഒ.എ, പ്രധാന അധ്യാപിക സിസ്‌റ്റര്‍ നമിത, പി.ടി.എ പ്രസിഡന്റ്‌ ജോസ്‌ കളരിക്കല്‍ എന്നിവര്‍ ചേര്‍ന്ന്‌ പുഷ്‌പചക്രം സമര്‍പ്പിച്ചു.
കോട്ടയം അതിരൂപതയുടെ വിവിധ ഇടവകകളില്‍ വികാരിയായി സേവനം അനുഷ്‌ഠിക്കുകയും, വിവിധ സ്‌ഥാപനങ്ങളുടെ മേലധികാരിയായി പ്രവര്‍ത്തിക്കുകയും ചെയ്‌ത പാറടിയില്‍ അച്‌ഛന്‍ താന്‍ സേവനം ചെയ്‌ത മേഖലകളില്‍ എല്ലാം തന്റേതായ വ്യക്‌തിമുദ്ര പതിപ്പിച്ചാണ്‌ ഇപ്പോള്‍ നമ്മളില്‍നിന്ന്‌ കടന്നുപോകുന്നതെന്ന്‌ കോട്ടയം അതിരൂപതാ അധ്യക്ഷന്‍ അനുസ്‌മരിച്ചു. നിരവധി മെത്രാന്‍മാരുടെയും വൈദികരുടെയും സന്യസ്‌തരുടെയും ഇടവകാംഗങ്ങളുടെയും പൊതുജനങ്ങളുടെയും ഉള്‍പ്പെടെ ആയിരക്കണക്കിന്‌ ആളുകളുടെ സാന്നിധ്യത്തിലാണ്‌ മൃത സംസ്‌കാര ശുശ്രുഷകള്‍ നടത്തിയത്‌. ഇടവക വികാരി ഫാ. ജയിംസ്‌ വടക്കേകണ്ടങ്കരിയില്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Wednesday 17 Dec 2025 08.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW