-->
തൊടുപുഴ: തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മുട്ടം ഡിവിഷനില്‍നിന്നു 322 വോട്ടുകള്‍ക്ക് വിജയിച്ച എല്‍.ഡി.എഫിലെ ജോസില്‍ സെബാസ്‌റ്റ്യന്റെ വിജയത്തിന് പത്തരമാറ്റ് തിളക്കം. 14 ഡിവിഷനുകളില്‍ മുട്ടം, മണക്കാട് ഡിവിഷനുകളില്‍ മാത്രമാണമാണ് എല്‍.ഡി.എഫിന് വിജയിക്കാനായത്.
പതിറ്റാണ്ടുകളായി യു.ഡി.എഫ്. പക്ഷത്തായിരുന്ന ഡിവിഷനാണ് യുവസ്‌ഥാനാര്‍ഥിയായ ജോസില്‍ കടുത്ത മല്‍സരത്തിലൂടെ പിടിച്ചെടുത്തത്. കൈരളി ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടറും ഇടുക്കി ബ്യൂറോ ചീഫുമായിരുന്നു. ജോലി രാജിവച്ചാണ് അദ്ദേഹം മല്‍സരത്തിനിറങ്ങിയത്. ആദ്യമായാണ് തെരഞ്ഞെടുപ്പ് ഗോദായില്‍ ഇറങ്ങുന്നതെങ്കിലും കന്നിയങ്കത്തില്‍ തന്നെ ജോസിലിന് വിജയിക്കാനായി. വിദ്യാര്‍ഥി രാഷ്ര്‌ടീയത്തിലൂടെയാണ് ഇദ്ദേഹം പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായത്. എസ്.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി, ചെങ്ങന്നൂര്‍ ഗവ. ഐ.ടി.ഐ. ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ടു കവിതാസമാഹാരങ്ങളും രചിച്ചിട്ടുണ്ട്.