Sunday, March 15, 2026 Last Updated 24 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 08.06 AM

ഫാന്‍സി നമ്പറില്‍ ഒരു വാര്‍ഡിലെ വോട്ട്‌

അറക്കുളം: പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ ഒരു വാര്‍ഡിലെ വോട്ട്‌ ഫാന്‍സി നമ്പറില്‍. അറക്കുളം പഞ്ചായത്ത്‌ അശോക വാര്‍ഡില്‍ നിലവിലെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കോണ്‍ഗ്രസിലെ കെ.എസ്‌. വിനോദ്‌ ആണ്‌ വിജയിച്ചത്‌. 555 വോട്ടുകള്‍ ആണ്‌ വിനോദിന്‌ ലഭിച്ചത്‌.
ആകെ സാധുവായ വോട്ടുകള്‍ 777 എണ്ണം. എതിര്‍ സ്‌ഥാനാര്‍ഥികളായിരുന്ന സിജുമോനും ജയശ്രീയും പിടിച്ചത്‌ 111 വോട്ടുകള്‍ വീതം. ഇതോടെ വിനോദിന്റെ ഭൂരിപക്ഷം 444 വോട്ടുകള്‍. പഞ്ചായത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ്‌ വിനോദ്‌ ജയിച്ചുകയറിയത്‌. ഫാന്‍സി നമ്പറിലാണ്‌ ഇവിടുത്തെ മുഴുവന്‍ വോട്ടുകള്‍ എന്നത്‌ കൗതുകമായി.

Ads by Google
Advertisement
Wednesday 17 Dec 2025 08.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW