-->
കിഴക്കമ്പലം: പള്ളിക്കര മനയ്‌ക്കകടവ് പാലത്തിന് സമീപം നിയന്ത്രണംവിട്ട മിനി ടിപ്പര്‍ മരത്തിലിടിച്ച് ഡ്രൈവര്‍ക്ക് പരുക്ക്.
ചൊവ്വാഴ്‌ച രാവിലെ 8.30 നായിരുന്നു അപകടം.എതിര്‍ദിശയില്‍ നിന്നെത്തിയ കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു മാറ്റുന്നതിനിടെ നിയന്ത്രണംവിട്ട് റോഡിന്റെ സൈഡില്‍ ഇരുമ്പ് പൈപ്പ് കൊണ്ട് നിര്‍മ്മിച്ചിരുന്ന സുരക്ഷഭിത്തിയിലിടിച്ച ശേഷം തൊട്ടടുത്തുള്ള മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നു. ഇതോടെ ടിപ്പര്‍ ഇരുമ്പ് പെപ്പിനിടയിലും മരത്തിനിടയിലും പ്പെട്ടതോടെ ഡ്രൈവര്‍ വാഹനത്തില്‍ കുരുങ്ങി. രണ്ടര മണിക്കൂര്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് ഡ്രൈവറെ പുറത്തിറക്കാനായത്. പരുക്കേറ്റ ഡ്രൈവര്‍ മനാഫിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എസ്‌കവറേറ്റര്‍ ഉപയോഗിച്ചും ക്രൈയിന്‍ ഉപയോഗിച്ചും വാഹനം മാറ്റാനുള്ള നീക്കം പരാജയപ്പെടുകയായിരുന്നു. ഇതോടെ സ്‌റ്റീയറിങിനിടയില്‍ കുടുങ്ങിയ ഡ്രൈവറെ രക്ഷിക്കാന്‍ സ്‌റ്റിയറിങ് മുറിച്ച് നീക്കുകയായിരുന്നു. ഇതേതുടര്‍ന്ന് പള്ളിക്കര കാക്കനാട് റോഡില്‍ മണിക്കൂറുകളോളമാണ് വാഹനഗതാഗതം തടസപ്പെട്ടത്. ഡ്രൈവറെ പുറത്തെടുത്തതിന് ശേഷമേ ഗതാഗതകുരുക്ക് പരിഹരിക്കാനായത്.