Friday, March 13, 2026 Last Updated 46 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 08.04 AM

അമിതഭാരവുമായി ടോറസുകള്‍ പായുന്നു ; അത്താണി വാത്തിമറ്റം റോഡ്‌ തകര്‍ച്ചയില്‍

കിഴക്കമ്പലം: അമിതഭാരവുമായി ടോറസ്‌ ടിപ്പറുകളുകടെ ഇടതടവില്ലാത്ത സഞ്ചാരം. അത്താണി വാത്തിമറ്റം റോഡ്‌ തകര്‍ച്ചയില്‍. കഴിഞ്ഞ കുറച്ച്‌ നാളുകളായി സമീപ പ്രദേശങ്ങളില്‍ മണ്ണെടുപ്പ്‌ നടക്കുന്നുണ്ട്‌.
ഇവിടെ നിന്നും അനുവദനീയമായ അളവിലും കൂടുതല്‍ ഭാരവുമായി പായുന്ന ടോറസുകളാണ്‌ റോഡ്‌ തകര്‍ക്കുന്നത്‌. ഗ്രാമീണ മേഖലകളിലെ റോഡുകള്‍ അത്യാധുനീക നിലവാരത്തിലാക്കി മാറ്റുന്നതിന്റെ ഭാഗമായി ബി.എം, ബി.സി നിലവാരത്തില്‍ നിര്‍മിച്ച റോഡാണിത്‌. ഈ റോഡിന്റെ തകര്‍ച്ച സംബന്ധിച്ച്‌ നാട്ടുകാര്‍ നല്‍കിയ പരാതികള്‍ അധികൃതര്‍ അവഗണിച്ചതാണ്‌ റോഡിനെ തകര്‍ച്ചയിലേയ്‌ക്ക് നയിച്ചത്‌. തിരഞ്ഞെടുപ്പ്‌ കാലത്തെ മറയാക്കി ഉദ്യോഗസ്‌ഥരുടെ തിരക്കുകള്‍ മുതലാക്കി രാത്രിയോ പകലെന്നോ ഇല്ലാതെയാണ്‌ മണ്ണുവണ്ടികള്‍ ഇതുവഴി കടന്നുപോകുന്നത്‌. ഇക്കാരണത്താല്‍ റോഡ്‌ കടന്നു പോകുന്ന പല ഭാഗങ്ങളിലുമുള്ള കരിങ്കല്‍ കെട്ടുകളും ഇടിയുന്നുണ്ട്‌. മണ്ണുമാഫിയകളും പോലീസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ തുടര്‍ന്ന്‌ പലപ്പോഴും നാട്ടുകാര്‍ പരാതി പറയുമ്പോള്‍ വാഹനങ്ങള്‍ക്ക്‌ പെറ്റിയടിച്ച്‌ വിടുന്നതല്ലാതെ അമിത ഭാരം കണ്ടെത്തുന്ന നടപടികളിലേയ്‌ക്ക് കടക്കാറില്ല. ജിയോളജി വകുപ്പ്‌ നല്‍കുന്ന പാസുണ്ടെന്ന കണ്ടെത്തിലിലാണ്‌ പോലീസ്‌ നടപടി എടുക്കാന്‍ വിമുഖത കാണിക്കുന്നത്‌.
അനുവദനീയമായ അളവില്‍ കൂടുതല്‍ ലോഡെടുക്കുന്ന ടോറസുകള്‍ക്കെതിരെ കര്‍ശനമായ നടപടി വേണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

Ads by Google
Advertisement
Wednesday 17 Dec 2025 08.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW