Sunday, March 15, 2026 Last Updated 12 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 08.04 AM

റോട്ടറി ക്ലബ്‌ മെഗാ മെഡിക്കല്‍ ക്യാമ്പ്‌ നടത്തി

കോലഞ്ചേരി: പുത്തന്‍കുരിശ്‌ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന റോട്ടറി ക്ലബ്‌ ഓഫ്‌ കൊച്ചിന്‍ സബര്‍ബ്‌സിന്റെ നേതൃത്വത്തില്‍ ആസ്‌റ്റണ്‍ മെഡിസിറ്റി, മാര്‍ ബെസേലിയോസ്‌ ദന്തല്‍ കോളജ്‌, ഒലിവിയ ആയുര്‍വേദ, ശ്യശ്രൂഷ ഹോം ഹെല്‍ത്ത്‌ കെയര്‍, ടി.എച്ച്‌.എല്‍ ആയുര്‍വേദ, നോഹ്‌ സ്‌പീച്ച്‌ ക്ലിനിക്‌ സംയുക്‌തമായി ചേര്‍ന്ന്‌ പുത്തന്‍കുരിശ്‌ വ്യാപാരി വ്യവസായി ഭവനില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌ നടത്തി.
റോട്ടറി ക്ലബ്ബ്‌ അസിസ്‌റ്റന്റെ ഗവര്‍ണര്‍ ഐജു എ. ജേക്കബ്‌ സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു.
ക്ലബ്ബ്‌ പ്രസിഡന്റ ഗിരിജ നാരായണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിനു ജോര്‍ജ്‌, സര്‍വീസ്‌ ചെയര്‍ കെ.ഒ. ജോര്‍ജ്‌, മുന്‍ പ്രസിഡന്റ്‌ ജോസഫ്‌ മാമന്‍, ആര്‍.ജെ. ജയരാജ്‌,സജി എബ്രഹാം, ജോളി ജോണ്‍, ജോഷി വര്‍ഗീസ്‌ എന്നിവര്‍ പ്രസംഗിച്ചു.
ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, ഡെന്റിസ്‌ട്രി, ആയര്‍വേദം, ഇ.എന്‍.ടി, സ്‌പീച്ച്‌ ആന്‍ഡ്‌ ഹിയറിങ്‌ എന്നീ മേഖലകളില്‍ വിദഗ്‌ദ്ധരായ ഡോക്‌ടര്‍മാര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Wednesday 17 Dec 2025 08.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW