Thursday, March 12, 2026 Last Updated 2 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 08.04 AM

പെരിയാര്‍ വാലി കനാലില്‍ വെള്ളമെത്തിയില്ല ; പാങ്കോട്‌ മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം

കോലഞ്ചേരി: പെരിയാര്‍വാലി കനാലില്‍ വെള്ളം തുറന്നു വിടാത്തതു മൂലം പാങ്കോട്‌ മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. മറ്റ്‌ പഞ്ചായത്തുകളില്‍ കനാല്‍ മെയിന്റനന്‍സ്‌ ചെയ്‌തു തീര്‍ത്തെങ്കിലും ഐക്കരനാട്ടില്‍ മെല്ല പ്പോക്കാണെന്നാണ്‌ നാട്ടുകാരുടെ പരാതി.
ഐക്കരനാട്‌ പഞ്ചായത്തില്‍ മെയിന്റനന്‍സ്‌ നീട്ടികൊടുപൊകുന്നതിന്‌ പിന്നില്‍ നിക്ഷിപ്‌ത താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണെന്നാണ്‌ ആക്ഷേപം. അതുകൊണ്ടാണ്‌ കനാലിലൂടെ വെള്ളം വരാത്തത്‌. പെരിയാര്‍വാലി അധികൃതര്‍ കനാലിലെ മെയിന്‍ന്റനന്‍സ്‌ മുഴുവനും തീര്‍ത്താല്‍ മാത്രമേ വെള്ളം വിടുകയുള്ളുവെന്ന വാശിയിലാണ്‌. ജനം കുടിവെള്ളത്തിന്‌ വേണ്ടി വലഞ്ഞു തുടങ്ങി. പലയിടങ്ങളിലും കിണറിലേയും, കുളത്തിലേയും വെള്ളം വറ്റി തുടങ്ങി. എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Wednesday 17 Dec 2025 08.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW