-->
കുളനട: മാന്തളിര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി.തോമാശ്ലീഹായുടെ ഓര്‍മ്മ പെരുന്നാളിനു തുടക്കമായി. ഇടവക വികാരി ഫാ. ജിബു ഫിലിപ്പ് പെരുന്നാള്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു.
21 വരെ എല്ലാദിവസവും ഫാ. അജിത്ത് ജോസഫ്, ഫാ. ജോബിന്‍ ശാമുവല്‍, ഫാ. കെ. ഒ. തോമസ്, ഫാ. ടിനോ തങ്കച്ചന്‍, ഫാ. പ്രദീപ് ഉമ്മന്‍ ഫിലിപ്പ്, ബെസലേല്‍ റമ്പാന്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ വി. കുര്‍ബ്ബാന ഉണ്ടാവും.
20 ന് വൈകിട്ട് അഞ്ചിന് മാന്തുക സെന്റ് ഗ്രിഗോറിയോസ് കുരിശടിയില്‍ സന്ധ്യാനമസ്‌കാരവും തുടര്‍ന്ന് കുരിശടിയില്‍ നിന്നും ഭക്‌തി നിര്‍ഭരമായ പെരുന്നാള്‍ പ്രദക്ഷിണം കുളനട സെന്റ് ജോര്‍ജ് ചാപ്പല്‍, ടി. ബി ജംഗ്‌ഷന്‍ കുരിശടി, ആലു നില്‍ക്കുന്ന മണ്ണില്‍ വഴി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് മാതൃദേവായത്തില്‍ എത്തിച്ചേരുന്നു. തുടര്‍ന്ന് ശ്ലൈഹിക വാഴ്‌വും വാദ്യമേളങ്ങളുടെ ഡിസ്‌പ്ലേയും നടത്തും.
21 ന് മാതൃദേവാലയത്തില്‍ രാവിലെ ഏഴുമണിക്ക് പ്രഭാത നമസ്‌കാരവും കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വി. കുര്‍ബാനയും തുടര്‍ന്ന് നേര്‍ച്ച വിളമ്പും പെരുന്നാള്‍ കൊടിയിറക്കും നടത്തപ്പെടുന്നു.