Friday, March 13, 2026 Last Updated 22 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 08.31 AM

വാര്‍ഡിന്റെ വികസനത്തിനായി വികസന രേഖ പുറത്തിറക്കിയ സ്‌ഥാനാര്‍ഥിക്ക്‌ വന്‍ വിജയം

അടൂര്‍: വാര്‍ഡിന്റെ വികസനത്തിനായി വികസന രേഖ പുറത്തിറക്കിയ സ്‌ഥാനാര്‍ഥിക്ക്‌ വന്‍ വിജയം. നഗരസഭ 25-ാം വാര്‍ഡിന്റെ സമഗ്ര വികസന രേഖ പുറത്തിറക്കി ജനങ്ങള്‍ക്ക്‌ നല്‌കിയാണ്‌എന്‍.ഡി.എ സ്‌ഥാനാര്‍ഥിയും മാധ്യമ പ്രവര്‍ത്തകനുമായ രൂപേഷ്‌ അടൂര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഒരു വാര്‍ഡിന്റെ വികസന രേഖ സ്‌ഥാനാര്‍ത്ഥി ഇറക്കുന്നത്‌
അപൂര്‍വമാണ്‌. സാധാരണയായി രാഷ്ര്‌ടീയ പാര്‍ട്ടികള്‍ ഒരു തദ്ദേശ സ്വയംഭരണ സ്‌ഥാപനത്തിന്റെ മൊത്തമായിട്ടാണ്‌ വികസന രേഖ പുറത്തിറക്കാറുള്ളത്‌. എന്നാല്‍ ഇവിടെ കീഴ്‌വഴക്കങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. സ്‌ഥാനാര്‍ത്ഥി വിജയിച്ചാല്‍ തന്റെ വാര്‍ഡില്‍ ചെയ്യാന്‍ പോകുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട്‌ നിരത്തി തെരഞ്ഞെടുപ്പിനെ നേരിടുക യായിരുന്നു. ആ വികസന രേഖ വാര്‍ഡിലെ ജനങ്ങള്‍ കൈനീട്ടി സ്വീകരിച്ചു എന്നതിന്റെ ഉദാഹരണമാണ്‌ 15 വര്‍ഷമായി സി.പി.ഐയുടെ കൈയില്‍ ഭദ്രമായി ഇരുന്ന വാര്‍ഡ്‌ എന്‍.ഡി.എ സ്‌ഥാനാര്‍ത്ഥി പിടിച്ചെടുത്തത്‌.കേന്ദ്ര സര്‍ക്കാരിന്റെ കൂടി സഹായം സ്വീകരിച്ച്‌ 25-ാം വാര്‍ഡില്‍ എന്തൊക്കെ ചെയ്യുമെന്ന്‌ സൂചിപ്പിച്ചുള്ളതായിരുന്നു വികസന രേഖ. ജനം ഇത്‌ ഇരുകൈ നീട്ടി സ്വീകരിച്ചു എന്ന തിന്റെ തെളിവാണ്‌ രൂപേഷിന്റെ ഈ വിജയം കാണിക്കുന്നത്‌. 350 ല്‍ പരം കേന്ദ്ര പദ്ധ
തികളില്‍ നിന്നുള്ള ആനുകൂല്യം ആര്‍ഹരായവര്‍ക്ക്‌ ലഭ്യമാക്കും. വാര്‍ഡിന്റെ മു ഖമായി മാറാനും അവരുടെ ആവശ്യങ്ങളില്‍ ദൈനംദിന ഇടപെടല്‍ നടത്താനുമായി വാര്‍ഡില്‍ ഫ്രണ്ട്‌ ഓഫീസ്‌ ആരംഭിക്കും. മുന്നാളം സീഡ്‌ ഫാമിനെ കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ സമഗ്രവികസനം ലഭ്യമാക്കുക, കാര്‍ഷിക ഗവേഷണ കേന്ദ്രമാക്കി മാറ്റുക, കേന്ദ്രഫണ്ട്‌ ഉപയോഗിച്ച്‌ ഏറ്റവും ആധുനിക സംവിധാനത്തോട്‌ കൂടിയ അംഗന്‍വാടി കെട്ടിടം എന്നിവ ഉള്‍പ്പെടെ വാര്‍ഡിന്റെ മുഖഛായ തന്നെ മാറ്റാന്‍ കഴിയുന്ന വികസന പദ്ധതികള്‍ അടങ്ങിയ വാര്‍ഡ്‌ വികസന രേഖയാണ്‌ രൂപേഷ്‌ ജനങ്ങള്‍ക്ക്‌ മുന്നില്‍ വച്ചത്‌.

Ads by Google
Advertisement
Tuesday 16 Dec 2025 08.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW