-->
ചിറ്റാര്‍: പതിനേഴുകാരിയെ ഭീഷണിപ്പെടുത്തി നഗ്നഫോട്ടോകള്‍ കൈക്കലാക്കിയ ശേഷം വെബ്‌സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്‌ത് പ്രചരിപ്പിച്ച കേസില്‍ പ്രതി അറസ്‌റ്റില്‍. ആനപ്പാറ സ്വദേശി രാഹുല്‍മധു (20) വാണ് അറസ്‌റ്റിലായത്. പെണ്‍കുട്ടിയുമായി അടുപ്പത്തിലായ പ്രതി നേഗ്നഫോട്ടോകള്‍ അയച്ചു കൊടുക്കുവാന്‍ നിര്‍ബന്ധിച്ചു. അയച്ചു കൊടുത്തില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തി. വാട്‌സാപ്പ് മുഖേന ഫോട്ടോകള്‍ കൈക്കലാക്കിയ ശേഷം വെബ്‌സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയുമായിരുന്നു. പോലീസ് ഇന്‍സ്‌പെക്‌ടര്‍ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുളള അന്വേഷണസംഘം പ്രതിയെ അറസ്‌റ്റ് ചെയ്‌ത് കോടതിയില്‍ ഹാജരാക്കി. പ്രതിയെ റിമാന്‍ഡ് ചെയ്‌തു.