Friday, March 13, 2026 Last Updated 10 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 08.30 AM

സൗഹൃദങ്ങളാണ്‌ തന്റെ കരുത്ത്‌: വി.ഡി. സതീശന്‍

uploads/news/2025/12/816248/2.jpg

കോട്ടയം: സൗഹൃദങ്ങള്‍ ജീവിതത്തിന്റെ ഉയര്‍ച്ച താഴ്‌ചകളിലെല്ലാം കൂടെയുണ്ടായിരുന്നുവെന്നു പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍.
സൗഹൃദങ്ങളാണ്‌ തന്റെ കരുത്തെന്നും ആ സൗഹൃദങ്ങള്‍ കോളജ്‌ കാമ്പസില്‍ നിന്നു നേടിയതാണെന്നും അദ്ദേഹം പറഞ്ഞു.
മൂന്നുപതിറ്റാണ്ടുകള്‍ക്കുശേഷം കെ.എസ്‌.യു. പിടിച്ചെടുത്ത സി.എം.എസ്‌ കോളജ്‌ യൂണിയന്‍ ചരിത്രയുടെ ഉദ്‌ഘാടനച്ചടങ്ങിലാണ്‌ അദ്ദേഹം കാമ്പസ്‌ സ്‌മരണകള്‍ പങ്കുവെച്ചത്‌.
12 വര്‍ഷം താന്‍ കോളജ്‌ കാമ്പസില്‍ ചെലവഴിച്ചു. താന്‍ എം.ജി. സര്‍വകലാശാല യൂണിയന്‍ കൗണ്‍സിലറായിരുന്നപ്പോള്‍ ഇന്നത്തെ യു.ഡി.എഫ്‌ ജില്ലാ കണ്‍വീനര്‍ ഫില്‍സന്‍ മാത്യൂസ്‌ സി.എം.എസിലെ വിദ്യാര്‍ഥിയായിരുന്നു. അദ്ദേഹം അന്നുമിന്നും തന്റെ സുഹൃത്താണെന്നും വേദിക്ക്‌ മുന്നിലിരിക്കുന്ന ഫില്‍സനെ ചൂണ്ടി സതീശന്‍ പറഞ്ഞു. വിജ്‌ഞാന വിസ്‌ഫോടനത്തിന്‍റെ കാലത്ത്‌ അറിവിനേക്കാള്‍ തിരിച്ചറിവാണ്‌ വേണ്ടത്‌. സമൂഹമാധ്യമങ്ങളിലെ അറിവുകള്‍ ഭൂരിഭാഗവും കള്ളമാണ്‌. കണ്ണും പൂട്ടി വിശ്വസിക്കരുത്‌.
സി.എം.എസ്‌ കോളജിന്റെ അതിഗംഭീരമായ ചരിത്രം വിദ്യാര്‍ഥികള്‍ തേടിപ്പോവണം. മാറ്റം വേണം എപ്പോഴും. താനും മാറ്റത്തിനുവേണ്ടിയാണ്‌ പോരാടുന്നത്‌. ആ മാറ്റങ്ങള്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തണമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
ആര്‍ട്‌സ് ക്ലബ്‌ ഉദ്‌ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ നിര്‍വഹിച്ചു. യൂണിയന്‍ ചെയര്‍മാന്‍ സി. ഫഹദ്‌ അധ്യക്ഷത വഹിച്ചു.
ചാണ്ടി ഉമ്മന്‍ എം.എല്‍.എ, പ്രിന്‍സിപ്പല്‍ അഞ്‌ജു സോസന്‍ ജോര്‍ജ്‌, വൈസ്‌ പ്രസിന്‍സിപ്പല്‍ റീനു ജേക്കബ്‌, ബര്‍സാര്‍ ഫാ. ഷിജു സാമുവല്‍, യൂനിയന്‍ അഡൈ്വസര്‍ ഡോ. സിബിന്‍ മാത്യു മേടയില്‍, യൂണിയന്‍ കൗണ്‍സിലര്‍ ജോണ്‍ കിഴക്കേതില്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 16 Dec 2025 08.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW