-->
വൈക്കം: സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്‌തവുമായി രൂപംകൊണ്ട കുലശേഖരമംഗലം ദി സിന്‍സിയര്‍ ചാരിറ്റബിള്‍ ട്രസ്‌റ്റിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചു. ഗായിക വൈക്കം വിജയലക്ഷ്‌മി ഉദ്‌ഘാടനം ചെയ്‌തു. കൂട്ടുമ്മേല്‍ എസ്.എന്‍.ഡി.പി യോഗം കുലശേഖരമംഗലം ശാഖാ ഹാളില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് എന്‍.ജി ഇന്ദിര അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഇ.എച്ച് റഷീദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈക്കം ഡി.വൈ.എസ്.പി പി.എസ് ഷിജു മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.എഫ്.ഇ മാനേജര്‍ കെ.വി ഷിജി, രക്ഷാധികാരി എം.എ കരീമുള്ള, ട്രഷറര്‍ കെ.പി മത്തായി, വിജയലക്ഷ്‌മിയുടെ അച്‌ഛന്‍ മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. സംഘടനയിലേയ്‌ക്ക് വൈക്കം വിജയലക്ഷ്‌മി ഒരു തുക സംഭാവന ചെയ്‌തു.