-->
പാലാ: സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി നബാര്‍ഡിന്റെ സഹകരണത്തോടെ വിദേശ ഫലവൃക്ഷ കര്‍ഷക സംഗമം സംഘടിപ്പിക്കുന്നു അരുണാപുരം അല്‍ഫോന്‍സിയന്‍ പാസ്‌റ്ററല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ നാളെ രാവിലെ 9.30 മുതല്‍ 3 വരെ നടക്കുന്ന സമ്മേളനം അഡ്വ. സെബാസ്‌റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍ എ ഉദ്‌ഘാടനം ചെയ്യും പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്‌ടര്‍ ഫാ. തോമസ് കിഴക്കേല്‍ അദ്ധ്യക്ഷത വഹിക്കും.
ജില്ലാ കൃഷി ഓഫീസര്‍ ജോ ജോസ് സി മുഖ്യാതിഥിയായി പങ്കെടുക്കും. നബാര്‍ഡ് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ റെജീ വര്‍ഗീസ് മുഖ്യ പ്രഭാഷണം നടത്തും.
വിദേശ ഫല വൃക്ഷങ്ങളുടെ ശാസത്രീയ കൃഷിയും പരിചരണ മാര്‍ഗങ്ങളും സംബന്ധിച്ച് കൃഷി വിജ്‌ഞാന കേന്ദ്രം കൊല്ലം അസി. പ്രഫ ഡോ സരോജ് കുമാര്‍,വിദേശ പഴ വര്‍ഗങ്ങളുടെ മാര്‍ക്കറ്റിങ്ങ് മേഖലയില്‍ തൊടുപുഴ ഫ്രൂട്ട് വാലി എഫ്.പി.ഒ നടത്തിയ ഇടപെടലുകളെ സംബന്ധിച്ച് ജനറല്‍ മാനേജര്‍ ബിനു ബേബി,കേരളാ സ്‌റ്റാര്‍ട്ടപ് മിഷന്റെ അഗ്രിനെക്‌സറ്റ് പ്രോജക്‌ടിനെ കുറിച്ച് ശ്രീബാല അജിത്- ടെക്‌നിക്കല്‍ ഓഫീസര്‍ കേരള സ്‌റ്റാര്‍ട്ടപ് മിഷന്‍, ലോകബാങ്ക് സഹായത്തോടെ എഫ്‌പി ഒ മേഖലയില്‍ നടപ്പാക്കുന്ന കേര പ്രോജക്‌ടിനെ സംബണ്ഡിച്ച് സിന്ധു കെ.മാത്യു- ഡപ്യൂട്ടി ഡയറക്‌ടര്‍ കൃഷി വകുപ്പ് കേര പ്രോജക്‌ട് തുടങ്ങിയവര്‍ ക്‌ളാസെടുക്കും ഉച്ചക്ക് ശേഷം റംബൂട്ടാന്‍ മരത്തിന് വലയിടുന്നതിനുള്ള പ്രായോഗിക പരിശീലനത്തോടെ ശില്‍പശാല സമാപിക്കും. ഫോണ്‍: 9447601428