Wednesday, March 11, 2026 Last Updated 30 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 08.30 AM

കുറിഞ്ഞി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തില്‍ അവല്‍ക്കിഴി സമര്‍പ്പണം നാളെ

രാമപുരം: കുറിഞ്ഞി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലെ കുചേല ദിനാചരണവും പ്രശസ്‌തമായ അവല്‍ കിഴി സമര്‍പ്പണവും നാളെ നടക്കും. ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്‌ച്ചയാണ്‌ അവല്‍കിഴി സമര്‍പ്പണം. ദാരിദ്ര്യത്തില്‍ കഴിയുന്ന ബ്രാഹ്‌മണനായ കുചേലന്‍ തന്റെ ബാല്യകാല സതീര്‍ത്ഥ്യനായ ഭാഗവാന്‍ ശ്രീകൃഷ്‌ണനെ കാണുവാനും തന്റെ കഷ്‌ടപ്പാടുകളും ദുരിതവും ദാരിദ്ര്യവും അറിയിക്കുന്നതിനും ദ്വാരകയില്‍ എത്തുന്നത്‌.
അനവധി വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌.ഭാഗവാന്‍ കൃഷ്‌ണന്‌ കാഴ്‌ച്ചയായി കൊടുക്കുവാന്‍ നെല്ലും കല്ലും കലര്‍ന്ന ഒരു അവല്‍ കിഴി മാത്രമാണ്‌ കുചേലന്റെ കൈവശം ഉണ്ടായിരുന്നത്‌. കണ്ട മാത്രയില്‍ ഭഗവാന്‍ അദ്ദേഹത്തെ സ്വീകരിച്ച്‌ സിംഹാസനത്തില്‍ ഇരുത്തി പദസേവ ചെയ്‌തു.
കൊണ്ടുവന്ന അവല്‍കിഴി കൊടുക്കുവാന്‍ മടി കണിച്ച കുചേലന്റെ കയ്യില്‍ നിന്നും തട്ടിപ്പറിച്ച്‌ എടുത്ത്‌ അവല്‍ കഴിച്ച്‌ കുചേലന്‍ ചോദിക്കാതെ തന്നെ എല്ലാവിധ ദുരിതങ്ങളും കഷ്‌ടപ്പാടുകളും മാറ്റി എന്നാണ്‌ വിശ്വസിച്ച്‌ പോരുന്നത്‌.
ഇതിന്റെ പ്രതീകമായാണ്‌ കുറിഞ്ഞി ശ്രീകൃഷ്‌ണസ്വാമിക്ഷേത്രത്തില്‍ അവല്‍ കിഴി സമര്‍പ്പണം നടത്തുന്നത്‌.
അവതാര കൃഷ്‌ണന്റെ പ്രതിഷ്‌ഠയുള്ള കുറിഞ്ഞി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തില്‍ നാളെ രാവിലെ മുതല്‍ വൈകിട്ട്‌ ദീപാരാധന വരെ അവല്‍കിഴി സമര്‍പ്പണം നടത്താം.

Ads by Google
Advertisement
Tuesday 16 Dec 2025 08.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW