-->
പാലാ: തദ്ദേശ തെരഞ്ഞെടുപ്പു ഫലം വിശകലനം ചെയ്‌താല്‍ എല്‍.ഡി.എഫ് ലീഡ് ചെയ്‌ത മണ്ഡലമാണ് പാലായെന്നും ഈ വസ്‌തുത മറച്ചു വച്ചുള്ള പ്രചാരണമാണ് ചില നിക്ഷിപ്‌ത കേന്ദ്രങ്ങള്‍ ആസൂത്രണം ചെയ്‌ത് പ്രചരിപ്പിക്കുന്നതെന്നും കേരള കോണ്‍ഗ്രസ് (എം) മീഡിയാ സെല്‍ കണ്‍വീനര്‍ ജയ്‌സണ്‍മാന്തോട്ടം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ലഭിച്ച 15000-ല്‍ പരം വോട്ടിന്റെ ലീഡും അടുത്തു നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ലഭിച്ച 10000-ല്‍ പരം ലീഡും ഇപ്പോള്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എ.ഫ് മറികടന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ര്‌ടീയ അടിസ്‌ഥാനത്തില്‍ തെരഞ്ഞെടുപ്പു നടന്ന പാലാ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കിടങ്ങൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ യു.ഡി.എഫില്‍ നിന്നും വലിയ ഭൂരിപക്ഷത്തില്‍ തിരിച്ചുപിടിക്കുകയും ഭരണങ്ങാനം, രാമപുരം പഞ്ചായത്ത് ഉള്‍പ്പെടുന്ന ഉഴവൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ നിലനിര്‍ത്തുകയും ചെയ്‌തതായി കണക്ക് നിരത്തി ഇദ്ദേഹം വാദിക്കുന്നു.
പാലാ നഗരസഭയില്‍ 1175 വോട്ടിന്റെ മികച്ച ലീഡാണ് എല്‍.ഡി.എഫ് നേടിയത്. കിടങ്ങൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ മുത്താലിയില്‍ 1534 വോട്ടിന്റെയും കൊഴുവനാലില്‍ 647 വോട്ടിന്റെയും ലീഡ് എല്‍.ഡി.എഫിന് ലഭിച്ചു.പാലാ നഗരസഭയില്‍ ആകെ പോള്‍ ചെയ്‌തത് 13417 വോട്ടാണ്.അതില്‍ എല്‍.ഡി.എഫിന് 6273 വോട്ട്(46.75 ശതമാനം) ലഭിച്ചു.യു.ഡി.എഫിന് 5098 വോട്ടും(38 ശതമാനം),മറ്റുള്ളവര്‍ക്ക് 1723 വോട്ടും(12.84 ശതമാനം)എന്‍.ഡി.എ 323 വോട്ടും(2.41 ശതമാനം0 നേടി.കണക്കുകള്‍ പ്രകാരം എല്‍.ഡി.എഫ് തന്നെയാണ് വോട്ട് വിഹിതത്തില്‍ മുന്നില്‍ നില്‍ക്കുന്നതെന്ന് വ്യക്‌തം.