-->
ചേര്‍ത്തല: താലൂക്ക് മഹാസമാധി ദിനാചരണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 93-ാം മത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള കൊടിക്കയര്‍ പദയാത്രയില്‍ പങ്കെടുക്കുന്ന തീര്‍ത്ഥാടകര്‍ക്ക് പീതാംബരദീക്ഷ നല്‍കി. ചെയര്‍മാന്‍ സി.കെ വിജയഘോഷ് ചാരങ്കാട്ട് ഉദ്‌ഘാടനം ചെയ്‌തു. കെ.എസ്. ആര്‍.ടി.സി ബസ് സ്‌റ്റാന്‍ഡിന് സമീപം ചാരങ്കാട്ട് കുഞ്ഞിക്കുട്ടന്‍ സ്‌മാരക പ്രാര്‍ത്ഥനാഹാളില്‍ നടന്ന സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ കെ.ആര്‍ രാജു കുത്തിയതോട് അധ്യക്ഷത വഹിച്ചു. ദശദിന പഞ്ചശുദ്ധി വൃതാനുഷ്‌ഠാനത്തോടെ 23 ന് കളവംകോടം ശക്‌തീശ്വരം ക്ഷേത്രാങ്കണത്തില്‍ നിന്നാണ് കൊടിക്കയര്‍ പദയാത്ര ആരംഭിക്കുന്നത്. വിവിധ സ്‌ഥലങ്ങളില്‍ സ്വീകരണങ്ങള്‍ക്ക് ശേഷം 29 ന് ശിവഗിരിയിലെത്തി പ്രാര്‍ത്ഥനാ മണ്ഡപത്തില്‍ കൊടിക്കയര്‍ സമര്‍പ്പിക്കും. തിലകപ്രകാശന്‍, ജനനി റോയി, സിബി മോള്‍, തങ്കച്ചന്‍ ഒളതല, പി.പി. ലെനിന്‍, സുപ്രു കളവംകോടം, ഷൈന്‍, പുഷ്‌പ ദിവാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.