-->
കുഞ്ചിത്തണ്ണി: ഓട്ടത്തിനിടെ ബൈക്കിന് തീപിടിച്ച് കത്തിനശിച്ചു. ശനിയാഴ്‌ച രാത്രി 7.30 നാണ് സംഭവം നടന്നത്. മുട്ടുകാട്ടില്‍ നിന്നും ഇരുപതേക്കറിന് വന്ന ഇരുപതേക്കര്‍ സ്വദേശി നെച്ചേരിയില്‍ സജിയുടെ ബൈക്കാണ് കത്തിനശിച്ചത്.
മുട്ടുകാട്ടില്‍ ഒരു കന്ഥടയില്‍ ജോലിചെയ്യുന്ന സജി ജോലിക്കുശേഷം ബൈക്കില്‍ ഇരുപതേക്കറിന് വരുന്ന വഴി ടൗണില്‍ എത്തിയപ്പോള്‍ ആദ്യം വാഹനത്തില്‍ നിന്ന് പുകയും പിന്നാലെ തീ ഉണ്ടാവുകയുമായിരുന്നു. നിമിഷങ്ങള്‍ക്കകം ബൈക്ക് പൂര്‍ണമായി കത്തിനശിച്ചു.