-->
അടിമാലി: വ്യാജ മദ്യവില്‌പനയ്‌ക്കായി വീട്ടില്‍ സൂക്ഷിച്ച 15 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി മധ്യവയസ്‌കന്‍ അറസ്‌റ്റില്‍. പണിക്കന്‍കുടി തിങ്കള്‍ക്കാട് തൊടി യില്‍ രഞ്‌ജിത് ബാബു (കുട്ടന്‍-49) ആണ് എക്‌സൈസ് സംഘത്തിന്റെ പിടി യിലായത്. ക്രിസ്‌മസ് - ന്യൂഇയര്‍ വിപണി ലക്ഷ്യമിട്ട് 15 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം 30 കുപ്പികളിലായി വീട്ടില്‍ സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡിലെ അസിസ്‌റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ (ഗ്രേഡ്) എന്‍.കെ ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഇയാള്‍ അറസ്‌റ്റിലായത്. തൊണ്ടിമണിയായി 600 രൂപയും കണ്ടെടുത്തു. വ്യാജമദ്യവില്‌പനയുടെ പേരില്‍ ശിക്ഷിക്കപ്പെട്ടശേഷം അടുത്ത കാലത്ത് ജയില്‍ മോചിതനായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്‌തു.