Sunday, March 15, 2026 Last Updated 24 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 08.29 AM

ഹസന്‍ റാവുത്തറുടെയും പാപ്പമ്മാളുടെയും ഓര്‍മ്മകളില്‍ വീണ്ടും മൂന്നാര്‍

മൂന്നാര്‍: 1958ലെ വെടിവെയ്‌പ്പില്‍ മരിച്ച ഹസന്‍ റാവുത്തറുടെയും പാപ്പമ്മാളുടെയും ഓര്‍മ്മകളില്‍ വീണ്ടും മൂന്നാര്‍. 1958ല്‍ മൂന്നാറില്‍ നടന്ന തോട്ടം തൊഴിലാളി സമരത്തെ തുടര്‍ന്നുള്ള പോലീസ്‌ വെടിവെയ്‌പ്പിലാണ്‌ രണ്ടുപേര്‍ മരിച്ചത്‌. മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ആദ്യകാല കുടിയേറ്റം പശ്‌ചാത്തലമാക്കി എസ്‌. പുഷ്‌പമ്മ രചിച്ച മുടി എന്ന നോവലിന്റെ പ്രകാശന ചടങ്ങില്‍ ആദ്യ കോപ്പി ഏറ്റുവാങ്ങാന്‍ ഹസന്‍ റാവുത്തരുടെ പൗത്രന്‍ മീരാന്‍ മൊയ്‌തീന്‍ എത്തിയതാണ്‌ 1958ലെ സമരവും വെടിവെയ്‌പും ചര്‍ച്ചയാകാന്‍ കാരണം. മൂന്നാര്‍ ശിക്ഷക്‌ സദനില്‍ നടന്ന ചടങ്ങില്‍ ദേവികുളം സബ്‌ കലക്‌ടര്‍ വി.എം ആര്യ പുസ്‌തകം പ്രകാശനം ചെയ്‌തു. മൂന്നാര്‍ ജി.വി.എച്ച്‌.എസ്‌.എസ്‌ ഹെഡ്‌മിസ്‌ട്രസ്‌ ഡോ. എസ്‌ ജയലക്ഷ്‌മി അധ്യക്ഷത വഹിച്ചു. എസ്‌. ജ്യോതിസ്‌ പുസ്‌തകം പരിചയപ്പെടുത്തി. കവി അശോകന്‍ മറയൂര്‍, മൂന്നാര്‍ എ.ഇ.ഒ: സി ശരവണന്‍, പി.എസ്‌. ബോസ്‌ പാണ്ഡ്യന്‍, എച്ച്‌.ആര്‍.എം.എ സെക്രട്ടറി ലിജി ഐസക്‌, ആര്‍. മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു. എം.ജെ ബാബു സ്വാഗതവും അഞ്‌ജിത എസ്‌. നായര്‍ നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Tuesday 16 Dec 2025 08.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW