-->
പീരുമേട്: കുട്ടിക്കാനം മരിയന്‍ കോളജിന് ദേശീയ അംഗീകാരം. 12ന് കൊല്‍ക്കത്തയിലെ ഫെയര്‍ ഫീല്‍ഡ് മാരിയറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച വേള്‍ഡ് ടാലന്റ് ഫെസ്‌റ്റിവലിലാണ് പുരസ്‌കാരം സമര്‍പ്പിച്ചത്.
മുന്‍ ബംഗാള്‍ കാബിനറ്റ് മന്ത്രിയും നിലവിലെ കൊല്‍ക്കത്ത ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ചെയര്‍മാനും എം.എല്‍.എയുമായ മദന്‍ മിത്ര സര്‍ട്ടിഫിക്കറ്റും കൊല്‍ക്കത്ത കോര്‍പറേഷന്‍ ചെയര്‍മാന്‍ തരുണ്‍ സാഹ പുരസ്‌കാരവും ടി.എം.സി വിദ്യാര്‍ഥി പ്രസ്‌ഥാനം വൈസ് പ്രസിഡന്റ് കോഹിനൂര്‍ മജുംദാര്‍ മെഡലും സമ്മാനിച്ചു.
മരിയന്‍ കോളജ് കുട്ടിക്കാനം (ഓട്ടോണമസ്) പ്രിന്‍സിപ്പല്‍ പ്ര?. ഡോ. അജിമോന്‍ ജോര്‍ജ് പുരസ്‌കാരം ഏറ്റുവാങ്ങി.
അനുഭവപരിചയ പഠനത്തിലും സമഗ്രമായ പഠന ഇടങ്ങള്‍ നിര്‍മിക്കുന്നതിലും മികവ് പ്രകടിപ്പിച്ച മികച്ച വിദ്യാഭ്യാസ കേന്ദ്രം എന്ന പട്ടികയില്‍ നിന്നാണ് അവാര്‍ഡിന് അര്‍ഹമായത്. കഴിഞ്ഞ അഞ്ച് വര്‍ഷം നടത്തിയ
ഫലാധിഷ്‌ഠിത വിദ്യാഭ്യാസം, നൂതനമായ അധ്യാപനവും പഠനവും, വിദ്യാഭ്യാസ, സാമൂഹിക മേഖലകളിലെ പ്രവര്‍ത്തനം, ദേശീയ, അന്തര്‍ദേശീയ തലത്തില്‍ വിദ്യാഭ്യാസ, സാമൂഹ്യ, സേവന, കലാ, കായിക, ആരോഗ്യ മേഖലകളില്‍ പുലര്‍ത്തുന്ന സേവനങ്ങളാണ് പുരസ്‌കാര സമതി പരിഗണിച്ചത്.
എന്‍.സി.സി, എന്‍.എസ്.എസ്, വിവിധ ക്ലബുകള്‍ കൂടാതെ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ നേടിയ കലാ കായിക രംഗത്ത് പ്രദര്‍ശിപ്പിച്ച മികവും നാക് പ്ലസ്, പ്ലസ് എന്നിവയും പരിഗണിക്കപ്പെട്ടു.
യു.ആര്‍.എഫ് വൈസ് പ്രസിഡന്റ് ഗിന്നസ് സൗദീപ് ചാറ്റര്‍ജി, ചീഫ് എഡിറ്റര്‍ ഗിന്നസ് സുനില്‍ ജോസഫ്, യു.എന്‍.ഐ. ജി.ഒ പ്രസിഡന്റ് പ്ര?ഫ. ഡോ. ജസ്‌ബിര്‍ സിംഗ് എന്നിവര്‍ സന്നിഹിതരായിരുന്നു.