-->
മാവേലിക്കര: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പുത്തന്‍കുളങ്ങര ഡിവിഷന്‍ മൂന്നാം സ്‌ഥാനത്തേക്ക് പോയതിന്റെ വൈരാഗ്യത്തില്‍ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥി, ബി.ജെ.പി മുന്‍ മെമ്പറെയും ബന്ധുവിനെയും വീടുകയറി ആക്രമിച്ചതായി പരാതി . 2020-25ല്‍ തെക്കേക്കര 18-ാം വാര്‍ഡ് മെമ്പറായിരുന്ന ലക്ഷ്‌മിപുരം വീട്ടില്‍ രമണി ഉണ്ണികൃഷ്‌ണനെയും , ബന്ധു അനില്‍കുമാറിനെയുമാണ് കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥി ശ്രീനാഥ് വീടുകയറി ആക്രമിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.
ശ്രീനാഥ് വീടി ന്റെ ജനാലചില്ലുകള്‍ അടിച്ചുതകര്‍ത്ത ശേഷം രമണിയെ മര്‍ദിക്കുകയായിരുന്നു. ബഹളം കേട്ട് തടസം പിടിക്കാന്‍ എത്തിയ അനില്‍കുമാറിനെയും മര്‍ദിച്ചു. പരുക്കേറ്റ ഇരുവരും മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. പരാതിയെ തുടര്‍ന്ന് സ്‌ഥലത്തെത്തിയ പോലീസ് ശ്രീനാഥിനെ അറസ്‌റ്റു ചെയ്‌തു. ഇയാളുടെ പക്കല്‍ നിന്ന് എയര്‍ഗണ്‍ പിടിച്ചെടുത്തതായി മാവേലിക്കര എസ്.എച്ച്.ഒ ശ്രീജിത്ത് പറഞ്ഞു. സി.പി.എം നേതാവും മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്ന ശ്രീനാഥ്, പിന്നീട് സി.പി.എം വിട്ട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. രമണി ഉണ്ണികൃഷ്‌ണ നെയും അനില്‍കുമാറിനെയും ബി.ജെ.പി ആലപ്പുഴ തെക്ക് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്‌പതി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. 19ാം വാര്‍ഡ് മെമ്പര്‍ ബിജു പല്ലാരിമംഗലം, സംസ്‌ഥാന സമിതി അംഗം സുധീഷ് ചാങ്കൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്. കെ.കെ. അനൂപ്, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് പൊന്നമ്മ സുരേന്ദ്രേന്‍, അജയന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.