-->
ആലപ്പുഴ: ജി.എസ്.ടി അടക്കമുള്ള വര്‍ധന മൂലം ഹോട്ടല്‍ മേഖല പ്രതിസന്ധി നേരിടുന്നതായി മുന്‍ മന്ത്രി രമേശ് ചെന്നിത്തല. കേരള ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ ആലപ്പുഴ ജില്ലാ സമ്മേളനം പുന്നപ്ര മാര്‍ ഗ്രിഗോറിയോസ് കണ്‍വന്‍ഷന്‍ സെന്ററില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എല്‍.എ . ഹോട്ടല്‍ നടത്തിപ്പുകാരുടെ നിലനില്‍പ്പ് തന്നെ ഭക്ഷണത്തിലെ രുചിയിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കുടുംബസംഗമവും പൊതുസമ്മേളനവും കൃഷി മന്ത്രി പി. പ്രസാദ് ഉദ്‌ഘാടനം ചെയ്‌തു. ആലപ്പുഴയെ ഫുഡ് ടൂറിസം മേഖലയുമായി ബന്ധപ്പെടുത്തിയാല്‍ ഹോട്ടലുകള്‍ക്കും റെസ്‌റ്റോറന്റുകള്‍ക്കും വലിയ ഭാവിയുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതിനായി വിവിധ ടൂറിസം മേഖലകള്‍ തെരഞ്ഞെടുത്ത് ഭക്ഷ്യമേളകള്‍ സംഘടിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ഭക്ഷണമാണ് ജീവിതത്തിന്റെ അടിത്തറ. ഇതിന് ഹോട്ടലുകളിലെയും വീടുകളിലെയും അടുക്കളയ്‌ക്ക് വലിയ പ്രാധ്യാനം ഉണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എസ്. മനാഫ് കുബാബ അധ്യക്ഷത വഹിച്ചു. കെ.എച്ച്.ആര്‍.എ സംസ്‌ഥാന ജനറല്‍ സെക്രട്ടറി ജി. ജയപാല്‍ പുതിയ കെ.എച്ച്.ആര്‍.എ ജില്ലാകമ്മറ്റി മന്ദിരം ഉദ്‌ഘാടനം ചെയ്‌തു. തുടര്‍ന്ന് ജയപാല്‍ മുഖ്യപ്രഭാഷണവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടത്തി. സിനിമ താരം അനുപ് ചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു.
കെ.എച്ച്.ആര്‍.എ. യിലെ മുതിര്‍ന്ന അംഗങ്ങളെ എച്ച്. സലാം എം.എല്‍.എ ആദരിച്ചു. സംസ്‌ഥാന ട്രഷറര്‍ മുഹമ്മദ് ഷെരീഫ് എമര്‍ജിങ് യൂണിറ്റിനുള്ള പുരസ്‌കാര വിതരണം നടത്തി. ആലപ്പുഴ ജില്ലാ ഭാരവാഹികളായി നാസര്‍ ബി. താജ് പുന്നപ്ര (പ്രസിഡന്റ്), മനാഫ് എസ്. കുബാബ (സെക്രട്ടറി), എം.എ കരീം ചേര്‍ത്തല (വര്‍ക്കിങ് പ്രസിഡന്റ്), നന്ദകുമാര്‍ മാവേലിക്കര, അബ്‌ദുള്‍ നാസര്‍ മുതുകുളം, അബ്‌ദുള്‍ ജബ്ബാര്‍ പനച്ചുവട്, ഇസ്‌മായില്‍ താഫ് (വൈസ് പ്രസിഡന്റുമാര്‍), ആശ തോമസ് ചേര്‍ത്തല, മൂസ വടുതല, ബദറുദ്ദീന്‍ മലബാര്‍, മനോഹരന്‍ ഹരിപ്പാട് (ജോയിന്റ് സെക്രട്ടറിമാര്‍), അഡ്വ. രതീഷ് സി. മാവേലിക്കര ( ട്രഷറര്‍), ജോര്‍ജ്‌ജ് വൈരവന ഹരിപ്പാട് (രക്ഷാധികാരി), മോഹന്‍ദാസ് ഷേണായി ചേര്‍ത്തല, രാജേഷ് ഉടുപ്പി (സംസ്‌ഥാന കമ്മറ്റി മെമ്പര്‍മാര്‍) എന്നിവരേയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു.