-->
ആലപ്പുഴ: റോട്ടറി കപ്പ് നാലാമത് കിഡ്‌സ് ഓള്‍ കേരള ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് 2025 ലോഗോ അനാച്‌ഛാദനം കാര്‍മല്‍ അക്കാദമി ഇം?ീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ റോട്ടറി ഡിസ്‌ട്രിക്‌റ്റ് 3211 ഗവര്‍ണര്‍ ഡോ. ടിന ആന്റണി നിര്‍വഹിച്ചു.
കെ.ബി.എ പ്രസിഡന്റ് ജേക്കബ് ജോസഫ് അധ്യക്ഷത വഹിച്ചു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോര്‍ജ് വെള്ളാനിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്‌റ്റ് പ്രസിഡന്റ് ജെ. വെങ്കിടാചലം, സെക്രട്ടറി അനില്‍ എസ്. പൈ, അഡ്വസര്‍ ജി. അനില്‍ കുമാര്‍, മെഡിവിഷന്‍ എം.ഡി ബിബു പുന്നൂരാന്‍, എ.ഡി.ബി.എ പ്രസിഡന്റ് റോണി മാത്യു, സെക്രട്ടറി ജോണ്‍ ജോര്‍ജ്, ട്രഷറര്‍ ജെയിന്‍ ജോസ്, പി.ആര്‍.ഒ തോമസ് മത്തായി കരിക്കംപള്ളില്‍, വൈസ് പ്രിന്‍സിപ്പല്‍ കൊച്ചുറാണി കെ. മാത്യു, ട്രസ്‌റ്റിമാരായ സാബു ജോസഫ്, സിറിയക് കുര്യന്‍, ജോ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.