Friday, March 13, 2026 Last Updated 10 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 08.29 AM

പരാജയപ്പെട്ട എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയുടെ നേതൃത്വത്തില്‍ മുന്‍ നഗരസഭാ കൗണ്‍സിലറെ ആക്രമിച്ചു

uploads/news/2025/12/816226/4.jpg

ചെങ്ങന്നൂര്‍: പരാജയപ്പെട്ട എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ മുന്‍ യു.ഡി.എഫ്‌ നഗരസഭാ കൗണ്‍സിലറെ അക്രമിച്ചു.
പുത്തന്‍കാവ്‌ കാര്‍ത്തികപ്പള്ളി പീടികയില്‍ ജോസ്‌.കെ ജോര്‍ജിനെയാണ്‌ എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം ആക്രമിച്ചു പരുക്കേല്‍പ്പിച്ചത്‌. ഞായറാഴ്‌ച രാത്രി ഏഴു മണിയോടെ പുത്തന്‍കാവ്‌ പള്ളിപ്പടി ജംഗ്‌ഷനിലായിരുന്നു സംഭവം. കാറിലെത്തിയ നാലംഗ സംഘം നാട്ടുകാരുടെ മുന്‍പില്‍ വെച്ചായിരുന്നു ജോസ്‌ കെ. ജോര്‍ജിനെ ആക്രമിച്ചത്‌.
പരുക്കേറ്റ ജോസിനെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട്‌ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. പോലീസ്‌ മേല്‍ നടപടികള്‍ സ്വീകരിച്ചു. ജോസ്‌ കെ. ജോര്‍ജ്‌ കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ ജനറല്‍ സെകട്ടറിയും യു.ഡി.എഫ്‌. ചെങ്ങന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പു കമ്മിറ്റി ചെയര്‍മാനുമാണ്‌. സംഭവത്തില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്സ്‌ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിക്കും.

Ads by Google
Advertisement
Tuesday 16 Dec 2025 08.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW