-->
ആര്യാട്: ആര്യാട് ഗ്രാമപഞ്ചായത്തില്‍ ഇരുപതില്‍ 16 സീറ്റും നേടി ഇടതുമുന്നണി കരുത്തുകാട്ടിയപ്പോള്‍ കൈയിലുണ്ടായിരുന്ന സീറ്റ് നഷ്‌ടപ്പെടുത്തി കോണ്‍ഗ്രസ്. ഏഴില്‍നിന്ന് മൂന്നിലേക്കാണ് അവര്‍ പിന്നാക്കം പോയത്. കോണ്‍ഗ്രസിന്റെ കൈവശം ഉണ്ടായിരുന്ന 5,7,8, 14, 16, എന്നീ വാര്‍ഡുകള്‍ ഇക്കുറി എല്‍.ഡി.എഫ് തിരിച്ചുപിടിച്ചു. സി.പി.എമ്മില്‍നിന്ന് രാജിവെച്ച് സ്വതന്ത്രയായി മല്‍സരിച്ച ഷീജാ പ്രദീപിന്റെ വിജയമാണ് ഇതിനിടയിലും പാര്‍ട്ടി നേതൃത്വത്തിന് തിരിച്ചടിയായത്. ഇത്തവണ പഞ്ചായത്ത് ഭരണം വനിതാ സംവരണമാണ്.
അഞ്ച് അംഗങ്ങളുള്ള സി.പി.ഐക്ക് നാല് വനിതകളും സി.പി.എമ്മിന് ആറ് വനിതാ പ്രാതിനിധ്യവുമുണ്ട്. 21 നകം സത്യപ്രതിജ്‌ഞ നടക്കും.സി.പി.എമ്മിലെ ബിന്ദു മധുകുമാറോ പ്രസന്ന രാജേന്ദ്രനോ ആകും പ്രസിഡന്റ് സ്‌ഥാനത്തേക്ക് പരിഗണിക്കപ്പെടുക.