-->
ആലപ്പുഴ: ജില്ലയിലെ എല്ലാ കോടതി കേന്ദ്രങ്ങളിലുമായി നടന്ന ദേശീയ ലോക് അദാലത്തില്‍ കോടതികളില്‍ പരിഗണനയിലിരിക്കുന്ന കേസുകളും കോടതിയേതര തര്‍ക്കങ്ങളും പരിഹരിക്കപ്പെട്ടു.
വാഹനാപകട നഷ്‌ടപരിഹാര കേസുകളില്‍ 15.42 കോടി രൂപയുടെ നഷ്‌ടപരിഹാരം അനുവദിച്ചു.
ഒട്ടാകെ 18.15 കോടി രൂപയുടെ 5886 ഒത്തുതീര്‍പ്പുകളാണ് നടന്നത്.
കൂടാതെ, വിവിധ ബാങ്കുകള്‍ സമര്‍പ്പിച്ച വായ്‌പ കുടി ശിക സംബന്ധിച്ച കേസുകള്‍, രജിസ്‌ട്രേഷന്‍ വകുപ്പ് സംബന്ധിച്ച കേസുകളും ലോക് അദാലത്തില്‍ പരിഗണിക്കപ്പെട്ടു. പ്രിന്‍സിപ്പല്‍ ഡിസ്‌ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് ജഡ്‌ജും ജില്ലാ നിയമ സേവന അതോറിറ്റി ചെയര്‍മാനുമായ കെ.കെ ബാലകൃ ഷ്‌ണന്‍, സീനിയര്‍ സിവില്‍ ജഡ്‌ജും ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ട റിയുമായ പ്രമോദ് മുരളി എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി.