Friday, March 13, 2026 Last Updated 46 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 08.28 AM

തൃക്കുന്നപ്പുഴയില്‍ ഇടതോ വലതോ, ഷാജഹാന്‍ തീരുമാനിക്കും

ഹരിപ്പാട്‌ : ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ ഫലം വന്നപ്പോള്‍ മണ്ഡലത്തിലെ പല പഞ്ചായത്തുകളിലും ഭരണം തുലാസിലാണ്‌.
അതില്‍ സ്വതന്ത്രന്‍ വിധി നിര്‍ണ യിക്കുന്ന പഞ്ചായത്താണ്‌ തൃക്കുന്നപ്പുഴ. ആകെയുള്ള 18 സീറ്റുകളില്‍ എട്ടെണ്ണം യു.ഡി.എഫിനും എട്ടെണ്ണം എല്‍.ഡി.എഫിനും ആണ്‌. ബി.ജെ.പിക്ക്‌ ഒന്ന്‌, സ്വതന്ത്രന്‍ ഒന്ന്‌ ഇതാണ്‌ കക്ഷിനില.
ഇതില്‍ 16-ാം വാര്‍ഡില്‍നിന്ന്‌ വിജയിച്ച ഷാജഹാനാണ്‌ പഞ്ചായത്ത്‌ ആരു ഭരിക്കുമെന്ന്‌ തീരുമാനിക്കുന്നത്‌. ഇരു മുന്നണികളും ഷാജഹാന്റെ പിന്തുണ ഉറപ്പാക്കാന്‍ കഠിന പ്രയത്നമാണ്‌ നടത്തുന്നത്‌. യു.ഡി.എഫിന്റെ ആര്‍.എസ്‌.പി സ്‌ഥാനാര്‍ഥിയായ സി.എച്ച്‌ സാലിയെ 102 വോട്ടുകള്‍ക്കാണ്‌ ഷാജഹാന്‍ പരാജയപ്പെടുത്തിയത്‌. ഇവിടെ എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥിക്ക്‌ 47 വോട്ട്‌ മാത്രമാണ്‌ ലഭിച്ചത്‌. എല്‍.ഡി.എഫ്‌ വോട്ടുകള്‍ ലഭിച്ചതാണ്‌ ഷാജഹാന്റെ വിജയത്തിന്‌ കാരണം.
അതിനാല്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കാനുള്ള സാധ്യത ഏറെയാണ്‌. പഞ്ചായത്തില്‍ ആദ്യമായി ബി.ജെ.പി അക്കൗണ്ട്‌ തുറന്നതും ഇരുമുന്നണികള്‍ക്കും തലവേദനയായി.
യു.ഡി.എഫിന്റെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്‌ഥാനാര്‍ഥി അമ്മിണി അഞ്ചാം വാര്‍ഡില്‍ പരാജയപ്പെട്ടു.
എല്‍.ഡി.എഫിലെ ബിനു 132 വോട്ടുകള്‍ക്ക്‌ ഇവിടെ വിജയിച്ചു. നാലാം വാര്‍ഡാണ്‌ ബി.ജെ.പിക്ക്‌ ആദ്യമായി പഞ്ചായത്തില്‍ ലഭിച്ചത്‌. 129 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്‌ ബി.ജെ.പി സ്‌ഥാനാര്‍ഥി സനു ഇവിടെ വിജയിച്ചത്‌.

Ads by Google
Advertisement
Tuesday 16 Dec 2025 08.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW