-->
ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്‌ഥാനത്തേക്ക് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗവും മുതിര്‍ന്ന നേതാവുമായ എ. മഹേന്ദ്രനെ പാര്‍ട്ടി നിശ്‌ച യിച്ചേക്കും. കായംകുളം സ്‌പിന്നിങ് മില്‍ ചെയര്‍മാന്‍ കൂടിയായ മഹേന്ദ്രന്‍ നൂറനാട് ഡിവിഷനില്‍ ബി.ജെ.പിയുടെ കെ.കെ. അനൂപിനെ 4872 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. പാര്‍ട്ടി ജില്ലാ നേതൃയോഗങ്ങള്‍ ചേര്‍ന്ന് വൈകാതെ അന്തിമ തീരുമാനമെടുക്കും. പ്രസിഡന്റ് സ്‌ഥാനത്തേക്ക് പരിഗണിക്കാന്‍ കഴിയുന്നയാളെന്ന നിലയിലാണ് മഹേന്ദ്രനെ പാര്‍ട്ടി മത്സരിക്കാന്‍ നിയോഗിച്ചത്. 24 അംഗ ജില്ലാ പഞ്ചായ ത്തില്‍ എല്‍.ഡി.എഫിന് 16 സീറ്റുകളാണുള്ളത്. ഇതില്‍ സി.പി.ഐക്ക് രണ്ടു സീറ്റുണ്ട്. വൈസ് പ്രസിഡന്റ് സ്‌ഥാനം സി.പി.ഐ ആവശ്യപ്പെടും. എന്നാല്‍ അഞ്ച് വര്‍ഷവും സി.പി.ഐക്ക് വൈസ് പ്രസിഡന്റ് സ്‌ഥാനം നല്‍കില്ല. കഴിഞ്ഞ തവണ സ്വീകരിച്ച രീതിയാകും ഇത്തവണയും ഉണ്ടാകുകയെന്നറിയുന്നു. കഴിഞ്ഞ വട്ടം രണ്ട് ടേമുകളിലായി സി.പി.എമ്മും സി.പി.ഐയും വൈസ് പ്രസിഡന്റ് സ്‌ഥാനം വീതിച്ചെടു ക്കുകയായിരുന്നു. പത്തിയൂര്‍, വയലാര്‍ ഡിവിഷനുകളിലാണ് സി.പി.ഐ ജയിച്ചത്. ഇവരിലൊരാളെ വൈസ് പ്രസിഡന്റ് സ്‌ഥാനത്തേക്കോ സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്‌ഥാനത്തേക്കോ പരിഗണിക്കും. സി.പി.എമ്മില്‍ നിന്ന് ജില്ലാ കമ്മിറ്റിയംഗം എസ്. രാധാകൃഷ്‌ണന്‍ വൈസ് പ്രസിഡന്റ് സ്‌ഥാനത്തേക്ക് പരിഗണിക്ക പ്പെട്ടേക്കും. അദ്ദേഹത്തിനായി ആദ്യ ടേം ആവശ്യപ്പെടാനും സാധ്യതയുണ്ട്.
സി.പി.എം കഞ്ഞിക്കുഴി മുന്‍ ഏരിയാ സെക്രട്ടറി കൂടിയായിരുന്നു അദ്ദേഹം. കഞ്ഞിക്കുഴി ഡിവിഷനില്‍ കോണ്‍ഗ്രസിലെ സജി കുര്യാക്കോസിനെ 11178 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാധാകൃഷ്‌ണന്‍ തോല്‍പ്പിച്ചത്. രണ്ടാമതും ജില്ലാ പഞ്ചായത്തംഗമായ ആര്‍. റിയാസിനും സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്‌ഥാനം ലഭിച്ചേക്കും. മാരാരിക്കുളം ഡിവിഷനില്‍ 6189 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ജയിച്ചത്. ചെന്നിത്തല ഡിവിഷനില്‍നിന്നു ജയിച്ച കേരളാ കോണ്‍ഗ്രസ് എം. അംഗം ബിനി ജെയിനും സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്‌ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കും.