-->
അമ്പലപ്പുഴ/കുട്ടനാട്: നറുക്കെടുപ്പില്‍ മുന്നണികളെ ഭാഗ്യം മാറിയും മറിഞ്ഞും തുണച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ എന്‍.ഡി.എയിലെ അനിത കുമാരിയും പുറക്കാട് പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ യു.ഡി.എഫിലെ എം.എച്ച്. വിജയനും നറുക്കെടുപ്പിലൂടെയാണ് ജനപ്രതിനിധികളായത്. അനിതകുമാരിക്കും ഇടതുമുന്നണിയിലെ നിത്യക്കും 375 വോട്ടുകള്‍ വീതമാണ് ലഭിച്ചത്.
കോണ്‍ഗ്രസിലെ എം.എച്ച് വിജയനും ഇടതുമുന്നണിയിലെ ജ്യോതിസിനും 364 വോട്ടുകള്‍ വീതം ലഭിച്ചു.ഇതോടെ നറുക്കെടുപ്പ് നടത്തിയപ്പോഴാണ് അനിത കുമാരിയും എം.എച്ച്. വിജയനും വിജയികളായത്. ചമ്പക്കുളം ഗ്രാമ പഞ്ചായത്ത് 11-ാം വാര്‍ഡില്‍ എല്‍. ഡി.എഫ് സ്‌ഥാനാര്‍ഥിക്കായിരുന്നു നറുക്കെടുപ്പിലൂടെ വിജയം.
ഇവിടെ മത്സരിച്ച എല്‍.ഡി.എഫ് സ്‌ഥാനാര്‍ഥിയായ മനു തോമസിനും യു.ഡി.എഫ് സ്‌ഥാനാര്‍ഥി ശിവകുമാറിനും 313 വീതം വോട്ട് ലഭിച്ചപ്പോഴാണ് നറുക്ക് വേണ്ടിവന്നത്. അതില്‍ മനു വിജയിക്കുക യായിരുന്നു. ഇവിടെ എന്‍.ഡി.എ സ്‌ഥാനാര്‍ഥി പ്രേമകുമാറിന് 20 വോട്ടാണ് ലഭിച്ചത്.
കഴിഞ്ഞ തവണ എല്‍.ഡി.എഫ് ഭരിച്ച ചമ്പക്കുളം ഗ്രാമ പഞ്ചായത്തില്‍ ഇത്തവണ മുന്നണി വിജയിച്ചത് മൂന്ന് വാര്‍ഡുകളിലാണ്.
മുന്‍ പഞ്ചായത് പ്രസിഡന്റും നിലവില്‍ കോണ്‍ഗ്രസ് കുട്ടനാട് സൗത്ത് ബ്ലോക്ക് പ്രസിഡന്റുമായ ജോര്‍ജ് മാത്യു പഞ്ഞിമരം ഒന്നാം വാര്‍ഡില്‍ 91 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. സി.പി.എം ലോക്കല്‍ സെക്രട്ടറിയായിരുന്ന കെ.ജി. അരുണ്‍കുമാറും കണ്ടങ്കരി വാര്‍ഡില്‍ തോറ്റു.