Friday, March 13, 2026 Last Updated 30 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 04.53 AM

ലഹരിക്കെതിരെ മനസൊരുക്കി ഡബ്ല്യു.ഒ.യു.പി സ്‌കൂള്‍ ഫുട്‌ബോള്‍ ലീഗ്‌

uploads/news/2025/12/816214/3.jpg

മുട്ടില്‍: ലഹരിമുക്‌ത ഭാവി തലമുറയെ വളര്‍ത്തുക എന്ന പദ്ധതിയുടെ ഭാഗമായി മുട്ടില്‍ ഡബ്യു.ഒ.യു.പി. സ്‌കൂളില്‍ സംഘടിപ്പിച്ച ഇന്റര്‍ക്ലാസ്സ്‌ ഫുട്‌ബോള്‍ ലീഗ്‌ മത്സരം സമാപിച്ചു. ഫൈനലില്‍ ഏഴ്‌ ഡി ക്ലാസ്സിനെ പരാജയപ്പെടുത്തി ഏഴ്‌ ഇ ക്ലാസ്സ്‌ ചാമ്പ്യന്‍മാരായി. എക്‌സൈസ്‌ വിമുക്‌തി മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എന്‍.സി. സജിത്ത്‌കുമാര്‍ അച്ചൂരാനം ഉദ്‌ഘാടനം ചെയ്‌തു. പി.ടി.എ പ്രസിഡന്റ്‌ സുബൈര്‍ എളകുളം അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ കമ്മിറ്റി കണ്‍വീനര്‍ എന്‍.കെ. മുസ്‌തഫ ഹാജി ആശംസ അര്‍പ്പിച്ചു സംസാരിച്ചു. വയനാട്‌ മുസ്ലിം ഓര്‍ഫനേജ്‌ സി.ഇ.ഒ മുഹമ്മദ്‌ യൂസുഫ്‌ വിജയികള്‍ക്ക്‌ സമ്മാന വിതരണം നടത്തി. സ്‌കൂള്‍ ഹെഡ്‌മാസ്‌റ്റര്‍ സി. അഷ്‌റഫ്‌ സ്വാഗതവും കായിക അധ്യാപകന്‍ വി. സുഹൈബ്‌ നന്ദി പ്രകാശനവും നടത്തി.

Ads by Google
Advertisement
Tuesday 16 Dec 2025 04.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW