Wednesday, March 11, 2026 Last Updated 33 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 04.53 AM

പനമരം ചെറിയപാലത്തിന്‌ പകരം പുതിയ പാലം നിര്‍മിച്ച്‌ യാത്രക്കാര്‍ക്ക്‌ തുറന്നു നല്‍കി

uploads/news/2025/12/816213/2.jpg

പനമരം: അപകട ഭീഷണിയുയര്‍ത്തിയ പനമരം ചെറിയപാലത്തിന്‌ പകരം പുതിയ പാലം നിര്‍മിച്ച്‌ യാത്രകാര്‍ക്ക്‌ തുറന്നു നല്‍കി. ഇതോടെ പനമരം-ബീനാച്ചി റോഡിലെ പതിറ്റാണ്ടുകാലത്തെ യാത്രാദുരിതത്തിനും പരിഹാരമായി. പനമരം ചെറുപുഴക്കു കുറുകെ വീതികൂട്ടിയും ഉയര്‍ത്തിയുമാണ്‌ പുതിയ പാലം വന്നത്‌. കഴിഞ്ഞ ദിവസമാണ്‌ പഴയ പാലം അടച്ച്‌, പുതിയ പാലം ജനങ്ങള്‍ക്ക്‌ തുറന്നു നല്‍കിയത്‌. ഇടവേളകളില്ലാതെ നൂറുകണക്കിന്‌ ചെറുതും വലുതുമായ വാഹനങ്ങള്‍ കടന്നുപോവുന്ന പനമരത്തെ ചെറുപുഴപ്പാലം വര്‍ഷങ്ങളായി അപകടക്കെണിയിലായിരുന്നു.
പാലത്തിനുമുകളില്‍ വന്‍ ഗര്‍ത്തങ്ങളും പാലത്തിനു നടുവില്‍ വിള്ളലും രൂപപ്പെട്ട്‌ തകര്‍ച്ചാഭീഷണിയിലായിരുന്നു. കൈവരികള്‍ തകരുകയും പാലത്തെ താങ്ങിനിര്‍ത്തുന്ന തൂണുകള്‍ക്ക്‌ ബലക്ഷയവും കമ്പികള്‍ പുറത്തുചാടി തുരുമ്പെടുത്ത്‌ നശിക്കുകയും ചെയ്‌തിരുന്നു. വീതികുറഞ്ഞ പഴയ പാലത്തിലൂടെയായിരുന്നു വലിയ വാഹനങ്ങള്‍ കടന്നുപോയിരുന്നത്‌. ഇതിനാല്‍ ഗതാഗത തടസവും ഇവിടെ രൂക്ഷമായിരുന്നു. മാസങ്ങള്‍ക്കു മുന്‍പ്‌ മഴയില്‍ പാലത്തിനു താഴെയുള്ള സംരക്ഷണഭിത്തിക്കു സമീപത്തെ മണ്ണ്‌ വ്യാപകമായി ഇടിഞ്ഞിരുന്നു. അന്ന്‌ പനമരം പോലീസ്‌ ഇതുവഴിയുള്ള ഗതാഗതം താത്‌കാലികമായി നിരോധിക്കുകയും ചെയ്‌തു. ഭീതിയിലായ നാട്ടുകാര്‍ പുതിയ പാലത്തിനായി മുറവിളിതുടങ്ങിയിട്ട്‌ ഏറെയായെങ്കിലും രണ്ടുവര്‍ഷം മുന്‍പാണ്‌ പുതിയ പാലത്തിന്റെ നിര്‍മാണം തുടങ്ങിയത്‌.
അതേസമയം, പനമരം പാലം കവലമുതല്‍ നെല്ലിയമ്പം ജംഗ്‌ഷന്‍വരെയുള്ള അരക്കിലോമീറ്ററോളം ഭാഗത്തെ റോഡ്‌ പാടേ തകര്‍ന്നും വന്‍ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടും കിടക്കുകയാണ്‌. കുഴിയില്‍ച്ചാടി വാഹനങ്ങള്‍ക്ക്‌ കേടുപാടുകള്‍ സംഭവിക്കുന്നതും പതിവായിരുന്നു.

Ads by Google
Advertisement
Tuesday 16 Dec 2025 04.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW