Thursday, March 12, 2026 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 04.52 AM

പച്ചിലക്കാട്‌ പഠിക്കംവയലില്‍ കടുവയെ കണ്ടതായി നാട്ടുകാര്‍

കല്‍പ്പറ്റ: പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ പച്ചിലക്കാട്‌ പഠിക്കംവയലില്‍ കടുവയെ കണ്ടതായി നാട്ടുകാര്‍. ഇന്നലെ രാവിലെ ഒന്‍പത്‌ മണിയോടെ പഠിക്കംവയല്‍ ഉന്നതിയിലെ ബിനുവും കൂട്ടരുമാണ്‌ കടുവയെ കണ്ടതായി പറയുന്നത്‌. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ കമ്പളക്കാട്‌ പോലീസും വെള്ളമുണ്ട ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തി പരിശോധന നടത്തി.
പരിശോധനയില്‍ കാല്‍പ്പാടുകള്‍ കണ്ടെത്തി. കടുവയുടെ കാല്‍പ്പാടുകളെന്ന്‌ പ്രാഥമിക നിഗമനം. പ്രദേശത്ത്‌ ഡ്രോണ്‍ ഉപയോഗിച്ച്‌ പരിശോധന നടത്താനും ക്യാമറ സ്‌ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്‌. നാട്ടുകാര്‍ ജാഗ്രത പാലിക്കണമെന്ന്‌ നിര്‍ദേശവും നല്‍കിയിട്ടുണ്ട്‌. ആര്‍.ആര്‍.ടി സംഘം സ്‌ഥലത്തെത്തി പരിശോധന ആരംഭിച്ചു.

Ads by Google
Advertisement
Tuesday 16 Dec 2025 04.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW