-->
പുല്‍പ്പള്ളി: തദ്ദേശ തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ലഭിക്കാത്ത പുല്‍പ്പള്ളി, പൂതാടി ഗ്രാമപ്പഞ്ചായത്തു കളില്‍ ഭരണം ആരു നയിക്കുമെന്ന ചര്‍ച്ചയിലാണ് ജനങ്ങള്‍. ഈ രണ്ട് പഞ്ചായത്തുകളുടെയും ഭരണത്തില്‍ ബി.ജെ.പി അംഗങ്ങളുടെ നിലപാട് നിര്‍ണായകമാണെങ്കിലും നിലവില്‍ യു.ഡി.എഫും, എല്‍.ഡി.എഫും ബി.ജെ.പിയുമായി യാതൊരു സംഖ്യത്തിനുമില്ലെന്നു പറയുന്നു. 21 അംഗങ്ങളുള്ള പുല്‍പ്പള്ളിയില്‍ ഒന്‍പത് സീറ്റുനേടിയ എല്‍.ഡി.എഫാണ് ഏറ്റവും വലിയ ഒറ്റകക്ഷി. യു.ഡി.എഫിന് എട്ടും ബി.ജെ.പി ക്ക് നാലും അംഗങ്ങളുണ്ട്. നിലവില്‍ ഭരണത്തിന് കേവലഭൂരിപക്ഷം ലഭിക്കാന്‍ 11 അംഗങ്ങള്‍ വേണം. പുല്‍പ്പള്ളിയില്‍ വനിതാ സംവരണമാണുള്ളത്. മുന്‍ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന സി.പി.എം ന്റെ ബിന്ദു പ്രകാശിനാണ് സാധ്യത.
23 വാര്‍ഡുകളുള്ള പൂതാടി പഞ്ചായത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും പത്ത് വീതം സീറ്റുകള്‍ നേടി തുല്യശ ക്‌തികളായി. ബി.ജെ.പിക്ക് മൂന്ന് അംഗങ്ങളാണുള്ളത്. ഇവിടെ നറുക്കെടുപ്പില്‍ ഒരു മുന്നണിക്ക് ഭരണം ലഭിച്ചാലും, കേവല ഭൂരിപക്ഷത്തിന് 12 അംഗങ്ങളുടെ പിന്തുണ വേണം. രാഷ്ര്‌ടീയ വൈരം മറന്ന് സഖ്യഭരണത്തിനുള്ള സാധ്യത വിരളമാണു താനും. എന്തായാലും പഞ്ചായത്ത് ബോര്‍ഡുകളിലെ തീരുമാനങ്ങള്‍ പാസാക്കുമ്പോള്‍ ഭൂരിപക്ഷ പിന്തുണയില്ലാതെ ഭരണം മുന്നോട്ടു പോകാനാകില്ല.