Wednesday, March 11, 2026 Last Updated 4 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 04.52 AM

കടുവകളുടെ പ്രജനന കാലം; ജാഗ്രത പാലിക്കണമെന്ന്‌ വനംവകുപ്പ്‌

ബത്തേരി: കടുവകളുടെ പ്രജനന കാലമാണെന്നും വനമേഖലകളിലും വനാതിര്‍ത്തി പ്രദേശങ്ങളിലും താമസിക്കുന്നവരും വനാശ്രിത സമൂഹവും പൊതു ജനങ്ങളും കരുതിയിരിക്കണമെന്നും മുന്‍കരുതലുകളെടുക്കണമെന്നും വനംവകുപ്പിന്റെ മുന്നറിയിപ്പ്‌. കന്നുകാലികളെ തൊഴുത്തില്‍ തന്നെ കെട്ടണം. തൊഴുത്തില്‍ ലൈറ്റ്‌ ഇടണം. സമീപത്തായി രാത്രിയില്‍ തീയിടണം. രാവിലെയും രാത്രിയും വനമേഖലകളില്‍ കൂടി ഒറ്റയ്‌ക്കുള്ള യാത്ര ഒഴിവാക്കണം. വനത്തിലൂടെ നടക്കേണ്ടി വന്നാല്‍ ചെറിയ ശബ്‌ദമുണ്ടാക്കി നടക്കണം. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോകുന്നവര്‍ ഒറ്റയ്‌ക്കു പോകരുത്‌. വൈകുന്നതിന്‌ മുന്‍പ്‌ തിരികെയെത്തണം.
ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ച്‌ വനത്തിലൂടെ നടക്കരുത്‌. വനാന്തരമേഖലയിലേക്ക്‌ കന്നുകാലികളെ മേയ്‌ക്കാന്‍ കൊണ്ടു പോകരുത്‌. സ്വകാര്യ ഭൂമികളിലെ അടിക്കാടുകള്‍ വെട്ടി വൃത്തിയാക്കണം. കാടുമൂടിക്കിടക്കുന്ന സ്വകാര്യ ഭൂമികള്‍ ശ്രദ്ധയില്‍പെട്ടാല്‍ പഞ്ചായത്തിനെയോ വനംവകുപ്പിനെയോ അറിയിക്കണമെന്നും വയനാട്‌ വന്യജീവി സങ്കേതം വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍ അറിയിച്ചു. കടുവയുടെ സാന്നിധ്യം ശ്രദ്ധയില്‍പെട്ടാല്‍ എത്രയും വേഗം വനംവകുപ്പിനെ അറിയിക്കണം. ഡിവിഷന്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ വയനാട്‌ വന്യജീവി സങ്കേതം 9188407547 സൗത്ത്‌ വയനാട്‌ ഡിവിഷന്‍ 9188407545, നോര്‍ത്ത്‌ വയനാട്‌ ഡിവിഷന്‍ 9188407544.

Ads by Google
Advertisement
Tuesday 16 Dec 2025 04.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW