Saturday, March 14, 2026 Last Updated 10 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 04.52 AM

ദേശീയപാത കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ഓവര്‍പാസില്‍ പുതിയ ബാരിക്കേഡ്‌ മറികടന്ന്‌ യാത്രക്കാര്‍

uploads/news/2025/12/816206/3.jpg

ദേശീയപാത കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ഓവര്‍പാസില്‍ പുതിയ ബാരിക്കേഡ്‌ മറികടന്ന്‌ യാത്രക്കാര്‍. യൂണിവേഴ്‌സിററി ഓവര്‍പാസിന്‌ എതിര്‍വശങ്ങളിലെ ഫൂട്‌ പാത്തിന്‌ സമീപമാണ്‌ പുതിയ സ്‌റ്റീല്‍ ബാരിക്കേഡ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. ഓവര്‍ പാസിലൂടെയും സര്‍വ്വീസ്‌ റോഡിലൂടെയും വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ യാത്രക്കാര്‍ക്ക്‌ സുരക്ഷക്കായാണ്‌ ഇവ നിര്‍മ്മിച്ചിരിക്കുന്നതെങ്കിലും മാര്‍ണ്മതടസ്സം സൃഷ്‌ടിച്ചിരിക്കുകയാണ്‌. പുതുതായി നിര്‍മ്മിച്ചിരിക്കുന്ന ബാരിക്കേഡിന്‌ പുറകില്‍ നിര്‍ക്കുന്ന യാത്രക്കാര്‍ക്ക്‌ ബസ്സിലേക്ക്‌ കയറുന്നതിന്‌ ഒഴിവുകള്‍ വിടാത്തതിനെ തുടര്‍ന്ന്‌ മാര്‍ണ്മതടസ്സം സൃഷ്‌ടിച്ചിരിക്കുന്നത്‌.
നിലവില്‍ ഓവര്‍പാസ്സിന്‌ ഇരുവശവും ബസ്‌ കാത്തിരിപ്പു കേന്ദ്രമായതിനാല്‍ യാത്രക്കാര്‍ ബാരിക്കേഡ്‌ മറികടന്ന്‌ ഓവര്‍പാസ്സിന്റെ ഇരുഭാഗത്തും റോഡില്‍ ബസ്സ്‌ കാത്ത്‌ നില്‍ക്കേണ്ട അവസ്‌ഥയാണ്‌. ഇതിനെ തുടര്‍ന്ന്‌ ഓവര്‍പാസ്സില്‍ നില്‍ക്കുന്ന യാത്രക്കാര്‍ക്ക്‌ ഏത്‌ സമയവും അപകടം സംഭവിക്കാവുന്ന സാഹചര്യമാണ്‌ നിലനില്‍ക്കുന്നത്‌.
ബസ്സുകള്‍ ഓവര്‍പാസില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്ുന്നതിനയാല്‍ ഓവര്‍പാസിലൂടെ ഇരുഭാഗത്തേക്കും തിരിഞ്ഞ്‌ പോകുന്ന മറ്റു വാഹനങ്ങള്‍ക്ക്‌ മാര്‍ഗം തടസ്സമുണ്ടാക്കുന്നു. ഇതിനെ തുടര്‍ന്ന്‌ സര്‍വ്വീസ്‌ റോഡില്‍ വലിയ തോതില്‍ ഗതാഗത കുരുക്കിന്‌ ഇടയാക്കുന്നുണ്ട്‌. ഇക്കാരണങ്ങള്‍ കൊണ്ട്‌ ഓവര്‍പാസിന്റെ ഇരുഭാഗങ്ങളിലുമുള്ള ബസ്‌ കാത്തിരിപ്പ്‌ കേന്ദ്രങ്ങള്‍ മറ്റ്‌ സ്‌ഥലങ്ങളിലേക്ക്‌ മാറ്റിസ്‌ഥാപിക്കണമെന്ന ആവശ്യം ശക്‌തമാണ്‌.
വേലായുധന്‍ പി മൂന്നിയൂര്‍
തേഞ്ഞിപ്പലം

Ads by Google
Advertisement
Tuesday 16 Dec 2025 04.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW