-->
മലപ്പുറം: ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ പിടിച്ചു പറിക്കുന്ന സര്‍ക്കാരിന് തെരഞ്ഞെടുപ്പില്‍ ശക്‌തമായ തിരിച്ചടി നല്‍കിയ ജീവനക്കാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കെ.ജി.ഒ.യു. ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജീവനക്കാര്‍ സിവില്‍ സ്‌റ്റേഷനില്‍ പ്രകടനവും പൊതുയോഗവും നടത്തി. ജീവനക്കാരുടെ മുഴുവന്‍ ആനുകൂല്യങ്ങളും കവര്‍ന്നെടുക്കുന്ന സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ.പി. പ്രശാന്ത് അധ്യക്ഷത വഹിച്ചു. സംസ്‌ഥാന സെക്രട്ടറി ഡോ. ബാബു വര്‍ഗീസ്, ജോബി ജോസഫ്, കെ.പി. സാദിഖലി, കെ. സുധീര്‍, കെ. ശ്രീകുമാര്‍, ശശികുമാര്‍, ഇബ്രാഹിം, നൗഷാദ്, സജീഷ്, നദീര്‍, കിഷോര്‍, ഫസീല, ഷാജി, ഡോ. അനൂപ്, ഡോ. സനല്‍, നജീബ്, സുഹൈല്‍ ബാബു, രാകേഷ്, സുനില്‍ ശങ്കര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എ.കെ. അഷ്‌റഫ് സ്വാഗതവും നസീമ കപ്രക്കാടന്‍ നന്ദിയും പറഞ്ഞു.