Saturday, March 14, 2026 Last Updated 7 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 04.52 AM

സര്‍ക്കാര്‍ ജീവനക്കാര്‍ ആഹ്ലാദ പ്രകടനം നടത്തി

മഞ്ചേരി: തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വന്‍ വിജയത്തിന്‌ ജീവനക്കാര്‍ക്ക്‌ നന്ദി രേഖപ്പെടുത്തി എന്‍.ജി.ഒ. അസോസിയേഷന്‍ മഞ്ചേരി ബ്രാഞ്ച്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദപ്രകടനം നടത്തി. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നിരന്തരം കവര്‍ന്നെടുക്കുന്ന സര്‍ക്കാരിനെതിരെയുള്ള ജീവനക്കാരുടെ താക്കീതാണ്‌ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഇനിയും കവര്‍ന്നെടുക്കുന്ന നടപടി തുടരുന്ന പക്ഷം ശക്‌തമായ സമര പരിപാടി ആവിഷ്‌കരിച്ച്‌ മുന്നോട്ടു പോകുമെന്നും ആഹ്ലാദ പ്രകടനത്തി ശേഷമുള്ള വിശദീകരണ യോഗം ഉദ്‌ഘാടനം ചെയ്‌ത് ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ കെ.എം. ഗോവിന്ദന്‍ നമ്പൂതിരി പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. പ്രസാദ്‌, പി. അബ്ബാസ്‌, ബ്രാഞ്ച്‌ പ്രസിഡണ്ട്‌ വി.എല്‍. വിപിന്‍രാജ്‌, സെക്രട്ടറി പി. റിയാസ്‌ ബാബു, ട്രഷറര്‍ വിഷ്‌ണുപ്രസാദ്‌, വിശ്വന്‍, സിഞ്ചു, ഗീതു, ബിനീഷ്‌, ഷംസു, ഫൈസല്‍, ബിജോയ്‌ പങ്കെടുത്തു.

Ads by Google
Advertisement
Tuesday 16 Dec 2025 04.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW