Saturday, March 14, 2026 Last Updated 8 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 04.52 AM

സമസ്‌ത 100-ാം വാര്‍ഷിക സമ്മേളന പ്രചരണ സന്ദേശ യാത്ര സമാപനം

താനൂര്‍: സമസ്‌ത 100-ാം വാര്‍ഷിക അന്താരാഷ്ര്‌ട മഹാ സമ്മേളനം 2026 ഫെബ്രുവരി നാല്‌ മുതല്‍ എട്ട്‌ കൂടിയ ദിവസങ്ങളില്‍ കാസര്‍കോഡ്‌ കുണിയയില്‍ നടക്കും. സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം മുഹമ്മദ്‌ ജിഫ്രി മുത്തു കോയ തങ്ങള്‍ നേതൃത്വം നല്‍കുന്ന ശതാബ്‌ദി സന്ദേശ യാത്ര ഈ മാസം 19-28 കന്യാകുമാരി മുതല്‍ മംഗലാപുരം വരെ നടക്കും.
യാത്രയുടെ പ്രചരണത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ജമലുല്ലൈലി തങ്ങള്‍ നയിക്കുന്ന വെസ്‌റ്റ് ജില്ലാ സന്ദേശ യാത്രയുടെ സമാപനവും ജില്ലയിലെ മികച്ച മുദരിസിനുള്ള പാണക്കാട്‌ പി.എം.എസ്‌.എ. പൂക്കോയതങ്ങള്‍ അവാര്‍ഡിന്‌ അര്‍ഹനായ ജലീല്‍ റഹ്‌മാനി വാണിയന്നൂരിന്‌ അവാര്‍ഡ്‌ ദാനവും ഇന്ന്‌ വൈകിട്ട്‌ 6.30ന്‌ താനൂര്‍ പുത്തന്‍ തെരുവില്‍ നടക്കും. സുന്നി യുവജന സംഘം സംസ്‌ഥാന സെക്രട്ടറി മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്‌ഘാടനവും അവാര്‍ഡ്‌ ദാനവും നിര്‍വഹിക്കും.
കെ.കെ.എസ്‌. തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷനാകും. ഫഖ്‌റുദ്ധീന്‍ ഹസനി തങ്ങള്‍ ആമുഖഭാഷണം നിര്‍വഹിക്കും. സമസ്‌ത കേന്ദ്ര മുശാവറ അംഗങ്ങളായ ആദൃശേരി ഹംസക്കുട്ടി മുസ്ലിയാര്‍, അബ്‌ദുല്‍ ഗഫൂര്‍ അന്‍വരി മുതൂര്‍, മുഹമ്മദ്‌ ബാഖവി പൂക്കോട്ടൂര്‍ അനുഗ്രഹഭാഷണം നിര്‍വഹിക്കും. സി.എച്ച്‌. ത്വയ്ിബ്‌യ ഫൈസി പൊന്നാടയണിക്കും. കുറുക്കോളി മൊയ്‌തീന്‍ എം.എല്‍.എ. മുഖ്യാതിഥിയാകും. അന്‍വര്‍ മുഹിയദ്ധീന്‍ ഹുദവി ആലുവ മുഖ്യപ്രഭാഷണം നിര്‍വഹിക്കും.
സമസ്‌ത കേരള സുന്നി സ്‌റ്റുഡന്റ്‌ ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട്‌ അബ്‌ദുല്‍ റഷീദലി ശിഹാബ്‌ തങ്ങള്‍, സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി അബ്‌ദുല്‍ ഖാദര്‍ ഖാസിമി, ജില്ലാ എസ്‌.വൈ.എസ്‌. ട്രഷറര്‍ കാടാമ്പുഴ മൂസ ഹാജി, കെ.എന്‍. മുത്തു തങ്ങള്‍, താനാളൂര്‍ അബ്‌ദു സമദ്‌ ഫൈസി താനൂര്‍, അബ്‌ദുല്‍ ഹകീം ഫൈസി കാളാട്‌, എസ്‌.കെ.എസ്‌.എസ്‌.എഫ്‌. ജില്ലാ സെക്രട്ടറി നൗഷാദ്‌ ചെട്ടിപ്പടി, എസ്‌.കെ.എം.എം.എ. ജില്ലാ സെക്രട്ടറി കെ.എം. കുട്ടി എടക്കുളം പ്രസംഗിക്കും. കെ.എന്‍.സി. തങ്ങള്‍ താനാളൂര്‍ പ്രാര്‍ത്ഥനയ്‌ക്ക് നേതൃത്വം നല്‍കും. ജില്ലാ ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി നൂഹ്‌ കരിങ്കപ്പാറ, മണ്ഡലം സെക്രട്ടറി അബ്ബാസ്‌ ഫൈസി പെരിഞ്ചേരി, സ്വാഗതസംഘം ചെയര്‍മാന്‍ സി. സൈതലവി ഹാജി, കണ്‍വീനര്‍ മൂത്താട്ട്‌ യുസഫ്‌, ട്രഷറര്‍ അബ്‌ദുല്ലകുട്ടി ഹാജി, റഫീഖ്‌ നിസാമി സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ രക്ഷാധികാരി അബ്‌ദുസമദ്‌ ഫൈസി, താനൂര്‍ വര്‍ക്കിംഗ്‌ കണ്‍വീനര്‍ അബ്ബാസ്‌ ഫൈസി പെരിഞ്ചേരി, കണ്‍വീനര്‍ യൂസുഫ്‌ മൂത്താട്ട്‌, റഫീഖ്‌ നിസാമി പങ്കെടുത്തു.

Ads by Google
Advertisement
Tuesday 16 Dec 2025 04.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW